കണ്ണഞ്ചിപ്പിക്കുന്ന ജെം സ്‌റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

0
21

പത്ത് രാജ്യങ്ങളിലായി 260ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുള്ള ആഗോളതലത്തിലെ മുന്‍നിര ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ജിസിസി, സിങ്കപ്പൂര്‍, യുഎസ്എ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ ‘ജെം സ്‌റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍’ ആരംഭിക്കുന്നു. അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെയും, അമൂല്ല്യ രത്‌നാഭരണങ്ങളുടെയും മനോഹരമായ ശേഖരം ഈ ഫെസ്റ്റിവല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കും. സ്വര്‍ണ്ണത്തില്‍ ഹാന്റ്ക്രാഫ്റ്റ് ചെയ്ത ഈ അമൂല്ല്യമായ ആഭരണങ്ങള്‍, ഏതൊരവസരത്തിനും അനുയോജ്യമായതും അതിന്റെ മഹനീയത ഉയര്‍ത്തുന്നതുമാണ്.

ഇറ – അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രഷ്യ- പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ശേഖരങ്ങളാണ് ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 22 ക്യാരറ്റ് സ്വര്‍ണ്ണത്തില്‍ അതിമനോഹരമായി രൂപകല്‍പന ചെയ്ത അണ്‍കട്ട് ഡയമണ്ട്‌സിന്റെയും, അമൂല്ല്യ രത്‌നങ്ങളുടെയും ആകര്‍ഷകമായ ശേഖരമാണ് ഇറ കളക്ഷന്‍. അതേസമയം 22 ക്യാരറ്റ് സ്വര്‍ണ്ണത്തില്‍ എമറാള്‍ഡ്്‌സ്, റുബീസ്, സഫയര്‍ എന്നിവ മനോഹരമായി കോര്‍ത്തിണക്കിയ ആഭരണ ശേഖരമാണ് പ്രഷ്യ. ഇന്നത്തെ സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്ത അമൂല്ല്യ രത്‌നാഭരണങ്ങളുടെ മനോഹരമായ ശേഖരം ഇതില്‍ ഉള്‍പ്പെടുന്നു.
ഫെസ്റ്റിവലിന്റെ ഭാഗമായി, ഉപഭോക്താക്കളുടെ വിവിധ അഭിരുചികള്‍ക്കനുസൃതമായി ഏറ്റവും പുതിയ ഡിസൈന്‍ ട്രെന്‍ഡുകളാണ് ഒരുക്കിയിരിക്കുന്നത്. വളകള്‍, നെക്ലേസുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവയിലുള്ള എറ്റവും പുതിയ ആഭരണ ശ്രേണിയാണ് ഇറ, പ്രഷ്യ ശേഖരങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സുതാര്യവും വിശദവുമായ പ്രൈസ് ടാഗോടെയും, ഗുണനിലവാര സര്‍ട്ടിഫിക്കേഷനോടെയും ഈ ആഭരണങ്ങള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. മലബാര്‍ പ്രോമിസിന്റെ ഭാഗമായി, ബ്രാന്‍ഡിന്റെ 10 രാജ്യങ്ങളിലുടനീളമുള്ള 260ലധികം ഷോറൂമുകളിലൂടെ സൗജന്യ ലൈഫ് ടൈം മെയിന്റനന്‍സും, സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, വജ്രാഭരണങ്ങള്‍ക്കും ബയ് ബാക്ക് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നു.

സ്വര്‍ണ്ണാഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ജെംസ്റ്റോണ്‍ ജ്വല്ലറി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സീറോ ഡിഡക്ഷന്‍ സൗകര്യം ലഭിക്കുമെന്നതും ഈ ഫെസ്റ്റിവല്‍ പ്രമോഷന്റെ മറ്റൊരു പ്രത്യേകതയാണ്.

മനോഹരമായി ഹാന്റ് ക്രാഫ്റ്റ് ചെയ്ത ആഭരണങ്ങളടങ്ങുന്ന മറ്റ് വ്യത്യസ്ത ബ്രാന്‍ഡുകളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അവതരിപ്പിച്ചിരിക്കുന്നു. എത്ത്‌നിക്‌സ്-ഹാന്റ് ക്രാഫ്റ്റഡ് ഡിസൈനര്‍ ജ്വല്ലറി, മൈന്‍-ഡയമണ്ട്‌സ് അണ്‍ലിമിറ്റഡ്, ഡിവൈന്‍-ഇന്ത്യന്‍ ഹെരിറ്റേജ് ജ്വല്ലറി, സോളിറ്റയര്‍ വണ്‍-എക്‌സ്‌ക്ലുസിവ് സോളിറ്റയര്‍ ബ്രാന്‍ഡ്, ആഗോ ബേ-പേള്‍ ജ്വല്ലറി, സ്റ്റാര്‍ലെറ്റ്-കിഡ്‌സ് ജ്വല്ലറി എന്നിവയാണത്. ഏത് അവസരങ്ങള്‍ക്കും അനുയോജ്യമായ ഈ ശേഖരങ്ങള്‍ ഡിസൈനിന്റെയും കരകൗശലത്തിന്റെയും പ്രൗഢിയുടെയും കാര്യത്തില്‍ അതുല്ല്യമായി നിലകൊള്ളുന്നവയാണ്.