മലബാർ ഗോൾഡ് & ഡയമണ്ട് സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ആലിയ ഭട്ട്

0
31

 

ലോക പ്രമുഖ ജ്വല്ലറി ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ബോളിവുഡ് താരം ആലിയ ഭട്ടിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. അനിൽ കപൂർ, കരീന കപൂർ ഖാൻ, കാർത്തി തുടങ്ങിയ  ബ്രാൻഡ് അംബാസഡർമാരുടെ നിരയിലേക്ക് ആലിയകൂടെ എത്തുനനത്. ബ്രഡ്സ് ഓഫ് ഇന്ത്യ 2023 എന്ന സുപ്രധാന ബ്രൈഡൽ ക്യാംപയിൻ ആലിയ ഭട്ട് പ്രദർശിപ്പിക്കും.

1993-ൽ പ്രവർത്തനം ആരംഭിച്ച മലബാർ ഗ്രൂപ്പിന്റെ 30 ാ ം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനങ്ങൾ. നിലവിൽ ഇന്ത്യ, യുഎഇ, കെ.എസ്.എ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, മലേഷ്യ, സിംഗപ്പൂർ, യുഎസ്എ എന്നിവിടങ്ങളിൽ വിപുലമായ റീട്ടെയിൽ ശൃംഖലയുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സ്, യുകെ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുർക്കി, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിനിടെ ആലിയ ഭട്ട് ബ്രാൻഡ്അംബാസഡറായെത്തുന്നത് ആഗോള തലത്തിൽ ബാൻഡിന്റെ പ്രതിഛായ വർദ്ധിപ്പിക്കാൻ സഹായിക്കും.

മലബാർ ഗോൾഡ് & ഡയമണ്ട്സ് പോലുള്ള ഒരു ആഗോള ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഈ അവസരത്തിൽ പ്രതികരിച്ച ആലിയ ഭട്ട് പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തും ഉള്ള ഉപഭോക്താക്കളുടെയുമിടയിൽ മലബാർ ഗോൾഡ് & ഡയമണ്ട്സിന് ലഭിച്ചിട്ടുള്ള സ്വീകാര്യത നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. മലബാർ കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടയാണെന്നും ആലിയ ഭട്ട് വ്യക്തമാക്കി. മലബാർ ഗോൾഡ് & ഡയമണ്ട്സ് അവരുടെ ബ്രഹത്തായ വിപുലീകരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ആഭരണ പ്രേമികൾക്കിടയിലേക്ക് ബ്രാൻഡിനെ കൂടുതൽ ജനകീയതയോടെ എത്തിക്കാൻ ബ്രാൻഡുമായി ചേർന്ന് പ്രവർത്തിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നതായും ആലിയ ഭട്ട് കൂട്ടിച്ചേർത്തു.