മലബാർ  ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ യു.എസ്.എയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ന്യൂ ജേര്‍സിയിലെ ഇസ്‌ലിനില്‍ 2019 ഓഗസ്റ്റ് 31 പ്രവര്‍ത്തനമാരംഭിക്കും

0
22

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ 2023 വരെയുളള ആഗോള
വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും

പുതിയ ഷോറൂമൂകള്‍ ആരംഭിക്കുന്നു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ യു.എസ്.എയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ന്യൂ
ജേര്‍സിയിലെ ഇസ്‌ലിനില്‍ 2019 ഓഗസ്റ്റ് 31 പ്രവര്‍ത്തനമാരംഭിക്കും.
അനൗണ്‍സ്‌മെന്റ്:
 വരുന്ന ആറുമാസത്തിനുളളില്‍ പുതിയ 21 ഷോറൂമുകള്‍ തുറക്കും.
 വരും വര്‍ഷങ്ങളില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്ത്,
തുര്‍ക്കി എന്നിവിടങ്ങളിലേക്ക് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ
ഷോറൂമുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.

ദുബൈ, 26.08.19: ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍
ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, 2018 ഒക്ടോബറില്‍
പ്രഖ്യാപിച്ച ആഗോള വികസന പദ്ധതികളുടെ ഭാഗമായി 2023ഓടെ പൂര്‍ത്തിയാക്കാന്‍
ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. വരുന്ന ആറു
മാസത്തിനിടെ ഗ്രൂപ്പ് 21 പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും.

ആഗോള വിപണിക്ക് പുറമേ ഇന്ത്യന്‍ വിപണയിലും വലിയ തോതിലുളള
സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്
പറഞ്ഞു. ഈ രംഗത്ത് വിജയകരമായി മുന്നോട്ട് കുതിക്കാനും ആഗോള തലത്തില്‍
സ്വീകാര്യത കൈവരിക്കാനും സഹായിക്കുന്നത്, സുതാര്യത, വിശ്വാസ്യത,
ഗുണമേന്മ എന്നിവക്ക് പുറമേ പ്രായഭേദമന്യേ എല്ലാ തലത്തിലുമുളള
ഉപഭോക്താക്കള്‍ക്കും ഇണങ്ങുന്ന മൂല്ല്യവര്‍ദ്ധിത സേവനങ്ങളും, ആഭരണങ്ങളുടെ
രൂപകല്‍പനയും പ്രദാനം ചെയ്യാന്‍ സാധിക്കുന്നതിലൂടെയാണ്. 2019ലും കൂടുതല്‍
ഷോറൂമുകളും നിര്‍മ്മാണ യൂണിറ്റുകളും ആരംഭിക്കുന്നതിനൊപ്പം, വിവിധ
ജോലികളിലേക്ക് നിയമിക്കാനുതകുന്ന വിധത്തില്‍ യുവാക്കളെ ഒരുക്കിയെടുക്കുന്ന
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളും തുടങ്ങും. ഇത് ലോകത്തെ മികച്ച ജ്വല്ലറി
ബ്രാന്‍ഡായി മാറാനുളള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുമെന്നും എം.പി
അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

വിപുലീകരണ പദ്ധതികളുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ
യുഎസ്എയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ന്യൂ ജേര്‍സിയിലെ ഇസ്‌ലിനില്‍ 2019
ഓഗസ്റ്റ് 31 പ്രവര്‍ത്തനമാരംഭിക്കും. അമേരിക്കയിലെ ആദ്യ ഔട്ട്‌ലെറ്റ്
ചിക്കാഗോയിലെ വെസ്റ്റ് ഡെവോണ്‍ അവന്യൂവില്‍ 2018 നവംബറിലാണ്
പ്രവര്‍ത്തനമാരംഭിച്ചത്. യു.എസ്.എ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ
എന്നിവിടങ്ങളിലടക്കം പത്ത് രാജ്യങ്ങളിലായാണ് നിലവില്‍ ഗ്രൂപ്പിന്റെ ജ്വല്ലറി
റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ആഭരണ
വിപണിയുടെ ആവശ്യകത തിരിച്ചറിഞ്ഞ്, പുതിയ വിപുലീകരണ പദ്ധതികളുടെ
ഭാഗമായി വടക്കേ ഇന്ത്യയിലെയും മധ്യ ഇന്ത്യയിലെയും ഒന്നാം നിര നഗരങ്ങളിലും
(Tier 1 Cities), രണ്ടാം നിര നഗരങ്ങളിലും (Tier 2 Cities) കുടുതല്‍ ഷോറുമുകള്‍
ആരംഭിക്കാനുമാണ് തീരുമാനം. അന്താരാഷ്ട്ര വിപണയിലെ വിപുലീകരണ
നീക്കങ്ങളുടെ ഭാഗമായി പുതിയ മേഖലകളായ ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ,
കാനഡ, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളിലേക്കും ഗ്രൂപ്പ് ചുവടുവെയ്ക്കുകയാണ്.

റിയല്‍ എസ്റ്റേറ്റ്, ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്‌നോളജീസ്,
റീട്ടെയിലിങ്ങ് ഓഫ് ഹോം അപ്ലയന്‍സസ് ആന്റ് ഇലക്ട്രോണിക്‌സ്, വാച്ചസ്,
ഫ്രാഞ്ചൈസി റീട്ടെയിലിങ്ങ് സര്‍വീസസ്, തുടങ്ങിയ വൈവിധ്യമാര്‍ന്ന
സംരംഭങ്ങളുള്‍ക്കൊളളുന്ന ബിസിനസ്സ് ഗ്രൂപ്പായ മലബാര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി
റീട്ടെയില്‍ വിഭാഗമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്.

പുതിയ വിപുലീകരണത്തിന്റെ ഭാഗമായി മലബാര്‍ ഗ്രൂപ്പില്‍ നേരിട്ട് ജോലി
ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണം 13,500 ഉയരും. ആസൂത്രിതമായ വളര്‍ച്ചയും
വിപുലീകരണവും കൈകാര്യം ചെയ്യുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സവിശേഷമായ ബിസിനസ് മാതൃകയെന്ന
നിലയില്‍, തികഞ്ഞ സുതാര്യത നിറഞ്ഞ ഉടമസ്ഥാവകാശ മാതൃകയില്‍ ഗ്രൂപ്പിന്റെ
ഓരോ സംരംഭങ്ങളിലും ഓഹരി ഉടമകളാകുന്ന നിക്ഷേപകരാണ് വിപുലീകരണ
പദ്ധതികള്‍ക്കും ശക്തിപകരുന്നത്. ഒരേ വീക്ഷണവും, സമര്‍പ്പണ മനോഭാവവും
ഉള്‍ക്കൊണ്ട്, ഒരേ ലക്ഷ്യത്തിലേക്ക് ചേര്‍ന്നുനില്‍ക്കുന്ന 4200ലധികം
നിക്ഷേപകരാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് ഇന്ന് വിവിധ
സംരംഭങ്ങളിലായുളളത്. ഇക്കൂട്ടത്തില്‍, 19.4 ശതമാനം നിക്ഷേപകരും,