മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അമേരിക്കയിൽ രണ്ടാമത് ഷോറൂം ന്യൂജഴ്‌സിയിലെ വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് മേയർ ജോൺ മക്കോർമാക് ഷോറൂം ഉദ്ഘാടനം ചെയ്തു

0
25

പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അമേരിക്കയിൽ രണ്ടാമത് ഷോറൂം ന്യൂജഴ്‌സിയിലെ വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് മേയർ ജോൺ മക്കോർമാക് ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, കോ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിംഹാജി, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ എം.പി. ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾസലാം, ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, യു.എസ്. ഓപ്പറേഷൻസ് പ്രസിഡന്റ്‌ ജോസഫ് ഈപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.കഴിഞ്ഞവർഷം നവംബറിലാണ് മലബാറിന്റെ 250-ാം ഷോറൂം എന്നനിലയിൽ ഷിക്കാഗോയിലെ ഇല്ലിനോസിൽ ആദ്യഷോറൂം തുറന്നത്. വൈകാതെതന്നെ നിലവിൽ ഷോറൂമുകളുള്ള രാജ്യങ്ങൾക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലും മലബാർ ഗോൾഡ് പ്രവർത്തനം ആരംഭിക്കും. അടുത്ത ആറ് മാസത്തിനകം 21 പുതിയ ഷോറൂമുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്