സ്വര്‍ണ്ണവിലയുടെ വ്യതിയാനം ബാധിക്കാതെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാം. 10% തുക അഡ്വാന്‍സായി നല്‍കി, സ്വര്‍ണ്ണ നിരക്ക് ബ്ലോക്ക് ചെയ്യാനുളള അവസരം.വാങ്ങുന്ന സമയത്ത് വില വര്‍ദ്ധിച്ചാലും ബുക്ക് ചെയ്ത നിരക്ക് മാത്രം നല്‍കി സ്വര്‍ണ്ണാഭരണം വാങ്ങാം. വാങ്ങുന്ന സമയത്ത് വില കുറഞ്ഞാല്‍, ആ കുറഞ്ഞ നിരക്കില്‍ തന്നെ സ്വര്‍ണ്ണാഭരണം സ്വന്തമാക്കാം.
250ലധികം ഔട്ട്‌ലെറ്റുകളുമായി ലോകത്തെ 10 രാജ്യങ്ങളിലായി ജ്വല്ലറി റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിധ്യമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ,് സ്വര്‍ണ്ണവില വ്യതിയാനം ബാധിക്കാതെ 10 ശതമാനം മുന്‍കൂറായി നല്‍കി വ്യക്തിഗതാവശ്യത്തിനോ, നിക്ഷേപമെന്ന നിലയിലോ സ്വര്‍ണ്ണത്തില്‍ നിക്ഷേപമിറക്കാനുളള സുവര്‍ണ്ണാവസരം ലഭ്യമാക്കുന്നു.
വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ക്ക് 10% തുക അഡ്വാന്‍സ് നല്‍കി 2021 മെയ് 14 വരെ സ്വര്‍ണ്ണ നിരക്ക് ബ്‌ളോക്ക് ചെയ്യാനും, അതിലൂടെ ഈ കാലയളവില്‍ സ്വര്‍ണ്ണ വില വര്‍ദ്ധിക്കുന്നതില്‍ നിന്ന് സ്വയം പരിരക്ഷ നേടാനും അവസരമൊരുക്കുന്നു. ഇതനുസരിച്ച് വാങ്ങുന്ന സമയത്ത് സ്വര്‍ണ്ണ നിരക്ക് വര്‍ദ്ധിക്കുകയാണെങ്കിലും, ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണ്ണാഭരണം സ്വന്തമാക്കാം, അതേ സമയം വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനേക്കാള്‍ സ്വര്‍ണ്ണ വില കുറഞ്ഞാല്‍ അപ്പോഴും, കുറഞ്ഞ നിരക്കിന്റെ ആനുകൂല്ല്യവും ഉപഭോക്താവിന് നേടാനാവും. ഉദാഹരണത്തിന്, 1,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഉപഭോക്താവിന് ഈ അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ ലഭിക്കാന്‍ 100 കുവൈത്ത് ദിനാര്‍ മുന്‍കൂറായി നല്‍കുന്നതിലൂടെ, സ്വര്‍ണ്ണ വില ബ്‌ളോക്ക് ചെയ്യാന്‍ സാധിക്കും.
ഈ ഓഫര്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ഒമാന്‍ ഒഴികെ എല്ലാ ജിസിസി ഔട്ട്‌ലെറ്റുകളിലും, ഫാര്‍ ഈസ്റ്റ്, യു.എസ്.എ ഔട്ട്‌ലെറ്റുകളിലും 2021 മെയ് 14 വരെ ലഭ്യമായിരിക്കും.
ഇപ്പോള്‍ സ്വര്‍ണ്ണ വില കുറഞ്ഞതിനാല്‍, സ്വര്‍ണ്ണം വാങ്ങുന്നതിനോ, വെറും 10 ശതമാനം മാത്രം മുന്‍കൂറായി നല്‍കി നിലവിലുള്ള കുറഞ്ഞ സ്വര്‍ണ്ണ നിരക്ക് ബ്‌ളോക്ക് ചെയ്യാനോ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ നിരക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതിരിക്കാനാണ് ‘ബി ഗോള്‍ഡ് സ്മാര്‍ട്ട്’ ക്യാംപയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവര്‍ക്ക് മൂല്യത്തിന്റെ 10% മാത്രം നല്‍കാനും 2021 മെയ് 14 വരെ സ്വര്‍ണ്ണ നിരക്ക് പരിരക്ഷ നേടാനും കഴിയുമെന്നും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വാങ്ങുന്ന സമയത്ത് ഉപഭോക്താവിന് എല്ലായ്‌പ്പോഴും കുറഞ്ഞ സ്വര്‍ണ്ണ നിരക്കിന്റെ ആനുകൂല്യം ലഭിക്കുന്നു എന്നതാണ് ഈ ക്യാംപയിനിന്റെ പ്രധാന ആകര്‍ഷണമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വരാനിരിക്കുന്ന ഉത്സവ സീസണില്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ നിന്നുള്ള ഈ എക്സ്‌ക്ലൂസീവ് ഓഫര്‍ ഉപഭോക്താക്കളെ സ്വര്‍ണ്ണ വിലയെക്കുറിച്ച് ആശങ്കപ്പെടാതെ അവര്‍ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങാന്‍ സഹായിക്കും. വിശ്വസനീയമായ ഒരു നിക്ഷേപം എന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത്. പ്രയാസകരമായ സമയങ്ങളില്‍ പോലും വലിയ മൂല്യം നഷ്ടപ്പെടാതെ സ്വര്‍ണ്ണം പണമാക്കി മാറ്റാന്‍ സാധിക്കുന്നത് അതിന്റെ വിിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.
10% അഡ്വാന്‍സ് ഓപ്ഷനു പുറമേ, ഉപഭോക്താക്കള്‍ക്ക് 50%, അഥവാ 100% തുക അഡ്വാന്‍സായി നല്‍കി യഥാക്രമം 90 ദിവസവും 180 ദിവസവും സ്വര്‍ണ്ണ നിരക്ക് പരിരക്ഷ ലഭിക്കുന്നതാണ്. മലബാര്‍ ഗോള്‍ഡിന്റെ എല്ലാ സ്റ്റോറുകളിലും വര്‍ഷത്തിലൂടനീളം ഈ ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരിക്കും.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച്
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 1993 ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സിന് ഇന്ന് 10 രാജ്യങ്ങളിലായി 250ലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലുമുളള ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയില്‍ യൂണിറ്റുകളും, ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുണ്ട്. 4.51 ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പുകളിലൊന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. 14 ക്ലസ്റ്റര്‍ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനുളളത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12 വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും, യുഎസിലും സജീവ സാന്നിധ്യമാണുളളത്. സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തില്‍ മുന്‍നിരയിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു സംരംഭമാണ് ‘എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി’. പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും വിധമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിച്ചിരിക്കുന്നത്. 4,000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനിയില്‍ 13,000ല്‍ അധികം പ്രൊഫഷനുകളാണ് ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.