മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ തമിഴ്നാട് ബ്രാൻഡ് അംബാസഡറായി സൂപ്പർ സ്റ്റാർ കാർത്തി

0
27

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് തമിഴ് സൂപ്പർ സ്റ്റാർ കാർത്തിയെ ബ്രാൻഡ് അംബാസഡ റായി നിയമിച്ചു. ഇത് സംബന്ധിച്ച കരാർ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. തമിഴ് ജനത യുമായുള്ള മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടു ത്താൻ കാർത്തിയുടെ സാന്നിധ്യം സഹായിക്കും. മാനവിക മൂല്യങ്ങൾ മുറുകെപ്പിടി ക്കുന്ന കാർത്തിയുടെ നിലപാടുകൾ കമ്പനിയുടെ മൂല്യങ്ങളുമായി വളരെയധികം ചേർന്ന് പോകുന്നതാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

കാർത്തിയുമായി സഹകരിച്ച് തമിഴ്നാടിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളും ത മിഴ് ജനതയുടെ സാംസ്കാരിക ഔന്നത്യങ്ങളുമെല്ലാം ആഘോഷിക്കുന്ന പരസ്യ ചിത്രങ്ങൾ കമ്പനി പുറത്തിറക്കും. തമിഴ്നാടിന് പുറത്തും വിദേശ രാജ്യങ്ങളിലും ജീ വിക്കുന്ന തമിഴ് ജനതക്ക് ഈ ചിത്രങ്ങൾ അതിന്റെ തനിമയോടെ തന്നെ ആസ്വദിക്കാ നാകും.

വൈവിധ്യമാർന്ന ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിനും അതിന്റെതായ പ്രതീകങ്ങ ളുണ്ട്. അതിനെ ഞങ്ങൾ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങ ളുടെ ബ്രാൻഡിന്റെ മൂല്യത്തെ വിശ്വാസ പൂർവ്വമുള്ള വാക്കുകളിലൂടെ ജനമനസ്സുകളി ലെത്തിക്കുകയെന്ന ഞങ്ങളുടെ ആഗ്രഹം സഫലീകരിക്കുന്നതിനാണ് സൂപ്പർ സ്റ്റാർ കാർത്തിയുമായി ഞങ്ങൾ കൈകോർത്തത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അ ഹമ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ മാനവികതയും സാമൂഹ്യപ്രതിബദ്ധതയുമെല്ലാം ജീ വകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് ഗുണം ചെയ്യുകയെന്ന മലബാർ ഗ്രൂ പ്പിന്റെ താൽപര്യങ്ങളുമായി യോജിച്ച് പോകുന്നതാണ്. എം.പി.അഹമ്മദ് പറഞ്ഞു.

പത്ത് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ താൻ വളരെയധികം സന്തുഷ്ടനാണെന്ന് കാർത്തി പറഞ്ഞു. ജനവിശ്വാസം ആർജിച്ച് ബ്രാൻഡ് എന്ന നിലയിൽ മലബാർ ഗോൾഡ് ആന്റ് ഡയമ ണ്ട്സിനെ വ്യത്യസ്തമാക്കുന്ന മൂല്യങ്ങളും കമ്പനിയുടെ സഹജമായ ശക്തിയുമാണ് എന്നെ ആകർഷിച്ചത്. കഴിഞ്ഞ 21 വർഷമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രം വിൽപന നടത്തുന്നു. ഉത്തരവാദപ്പെട്ട ഉ വിടങ്ങളിൽ നിന്ന് മാത്രം സ്വർണം ശേഖരിക്കുന്നു. ആഭരണങ്ങൾക്ക് മിതമായ വി ലയും ആയുഷ്കാല സൗജന്യ പരിപാലനവും ഉറപ്പുനൽകുന്നു. ഇങ്ങനെ മറ്റുള്ളവ

രിൽ നിന്ന് വേറിട്ടു നിൽക്കുന്ന ശ്രദ്ധേയമായ പ്രവർത്തന പാരമ്പര്യമാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിനുള്ളതെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ചെലവഴിക്കുന്ന പണത്തിനുള്ള മൂല്യം അസാധാരണമായ ഈ ഗുണങ്ങളിലൂടെ ബാൻഡ് ഉറപ്പ് നൽകുന്നുണ്ട്. അദ്ദേഹം പറഞ്ഞു.