കൈത്താങ്ങായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്; ജിസിസിയിലും, ഫാർ ഈസ്റ്റിലും ഭക്ഷണ കിറ്റുകൾ വിതരണം ആരംഭിച്ചു

0
29

ലോകമെമ്പാടുമുള്ള ദശലക്ഷത്തിലേറെ മനുഷ്യർ, ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്ന ഈ ഘട്ടത്തിൽ, ആഗോള തലത്തിൽ 250 ലേറെ സ്റ്റോറുകളുള്ള ഏറ്റവും വലിയ ജുവലറി റീട്ടെയിലേഴ്സിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജി സി സിയിലും ഫാർ ഈസ്റ്റിലുമുള്ള അവരുടെ സി എസ് ആർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ്. കോവിഡ്- 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയോ, ഒറ്റപ്പെട്ടു പോകുകയോ ചെയ്ത തൊഴിലാളികൾക്കും, കുടുംബങ്ങൾക്കുമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 15,000 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത് ആരംഭിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ സി എസ് ആർ പ്രവർത്തനങ്ങളെ ലോകം ഇപ്പോൾ നേരിടുന്ന അഭൂതപൂർവ്വമായ സാഹചര്യങ്ങൾക്ക് അനുസൃതമായി പുനക്രമീകരിച്ചതിൻ്റെ ഭാഗമായാണ് ഈ പ്രതിസന്ധി നേരിടുന്നവർക്ക് ഭക്ഷണ കിറ്റുകളുടെ വിതരണം ആരംഭിച്ചത്.

കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇനിയും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ലെങ്കിലും, കുറഞ്ഞ കാലത്തേക്ക് എങ്കിലും സാധാരണ ജീവിതം തടസ്സപ്പെടുത്തുമെന്നുറപ്പാണ്, ഇതിൻ്റെ ഭാഗമായാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ സംരംഭം നടപ്പിലാക്കുന്നത്, കോവിഡ് 19 ൻ്റെ പ്രത്യാഘാതങ്ങൾ ബാധിച്ച സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഈ പദ്ധതി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് സി എസ് ആർ. കോവിഡ് – 19 നെ തുടർന്നുള്ള അഭൂതപൂർവ്വമായ പ്രതിസന്ധിയിൽ ലോകം നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ്, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ പ്രതിസന്ധി ബാധിച്ച വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായം ആകാനും, ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താനും വേണ്ടി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്. ഇത് പോലെയുള്ള പ്രതിസന്ധികൾ നേരിടുന്ന സമയത്താണ് വ്യക്തികളും കമ്പനികളും അവയുടെ സമൂഹത്തോടുള്ള കടമ നിർവഹിക്കേണ്ടത്, എല്ലാവരും ഒരുമയോടെ നിൽക്കേണ്ടതും പ്രധാനമാണ്. ഈ അവസരത്തിൽ മറ്റ് കമ്പനികളോടും, വ്യക്തികളോടും, അവരുടെ പ്രദേശത്തുള്ള ദുരിത ബാധിതരായ ആളുകൾക്ക് സഹായം നൽകാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഏറ്റവും മികച്ച രീതിയിൽ തന്നെ തുടരാനും, ആവശ്യക്കാർ, ഞങ്ങളുടെ പങ്കാളികൾ, ഭരണാധികാരികൾ എന്നിവർക്കുള്ള പിന്തുണ തുടരാനും സാധിക്കുന്നുണ്ട്, ഒപ്പം സമൂഹത്തിന് കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻ്റർനാഷണൽ ഓപ്പറേഷൻസ് എം ഡിയായ ഷംലാൽ അഹമ്മദ് പറഞ്ഞു.

അരി, ധാന്യവർഗ്ഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണ കിറ്റ് ഒരു കുടുംബത്തിനോ, ഒരു സംഘം ആളുകൾക്കോ 30 ദിവസത്തേ ഉപയോഗത്തിനുണ്ടാകും, ഇതിനായി 1,35,000 കുവൈറ്റ് ദിനാർ വകയിരുത്തിയിട്ടുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ടീം, മറ്റും സാമൂഹിക സംഘടനകളോടും അസോസിയേഷനുകളോടും ചേർന്ന് പ്രവർത്തിച്ചായിരിക്കും ഈ ഘട്ടത്തിൽ ഇവിടെ കഷ്ടത അനുഭവിക്കുന്ന അർഹരായ ആളുകളെ കണ്ടെത്തുക. ജി സി സിയിലും ഫാർ ഈസ്റ്റിലുമുള്ള ഭക്ഷണ കിറ്റുകൾ ആവശ്യമായുള്ളവരെ അതത് എംബസികൾ, പ്രാദേശിക സംഘടനകൾ, സമാന സംഘടനകളായ നോർക്ക, കെ എം സി സി, റെഡ് ക്രസൻ്റ്, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റി തുടങ്ങിയവ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഉപഭോക്താക്കൾ എന്നിവയിലൂടെ ആയിരിക്കും കണ്ടെത്തുക.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പിന്തുടരുന്ന സംസ്കാരത്തിൻ്റെ ഒരു ഭാഗമാണ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഗ്രൂപ്പ്, സമൂഹത്തിൽ പിന്നോക്കം നിൽക്കുകയും, കഷ്ടത അനുഭവിക്കുകയും ചെയ്യുന്നവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കാനുണ്ട്. ഓരോ പ്രദേശത്തും ലഭിക്കുന്ന ലാഭത്തിൻ്റെ അഞ്ച് ശതമാനം, അവിടുത്തെ സി എസ് ആർ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കാറുണ്ട്. മലബാർ ഗ്രൂപ്പിൻ്റെ സി എസ് ആർ പ്രവർത്തനങ്ങൾ പ്രധാനമായും നടത്തുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പാർപ്പിടം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ്. നിലവിൽ ജി സി സി, ഇന്ത്യ, ഫാർ ഈസ്റ്റ്, യു എസ് എ എന്നിവിടങ്ങളിൽ ഷോറൂമുകളുള്ള ഗ്രൂപ്പ്, ഓരോ ഇടത്തും, സമാന ചിന്താഗതിയോടെ പ്രവർത്തിക്കുന്ന സംഘടനകളോടൊപ്പം നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നു.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്:
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയൽ നില്‍ക്കുന്ന മലബാ൪ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് മലബാ൪ ഗോള്‍ഡ് & ഡമണ്ട്‌സ്. 1993 ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ മലബാ൪ ഗോള്‍ഡ് & ഡമണ്ട്‌സിന് ഇന്ന് 10 രാജ്യങ്ങളിലായി 250ലേറെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യയ്ക്കുപുറമേ മിഡില്‍ ഈസ്റ്റിലും ഫാ൪ ഈസ്റ്റ് രാജ്യങ്ങളിലുമുളള ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയിൽ യൂണിറ്റുകളും, ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് കീഴിലുണ്ട്.

4.51 ബില്ല്യൺ ഡോള൪ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നാണ് മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സ്. 14 ക്ലസ്റ്റ൪ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനുളളത്. ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12 വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സിന് ഇന്ത്യയ്ക്കുപുറമേ മിഡിൽ ഈസ്റ്റിലും ഫാ൪ ഈസ്റ്റ് രാജ്യങ്ങളിലും സജീവ സാന്നിധ്യമാണുളളത്.

സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ് സ്‌റ്റൈൽ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിൽ മുന്‍നിരയിലാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു ആഭരണ ശ്രേണിയാണ് ‘എം.ജി.ഡി ലൈഫ് സ്‌റ്റൈൽ ജ്വല്ലറി’. പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും വിധമാണ് മലബാ൪ ഗോള്‍ഡ് & ഡയമണ്ട്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 4000ലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുളള കമ്പനിയില്‍ 13,000 ൽ അധികം പ്രൊഫഷനുകളാണ് ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണിൽ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സഹായം:

• ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,35,000 കുവൈറ്റ് ദിനാർ
• ജി സി സിയിലും ഫാർ ഈസ്റ്റിലും ഒറ്റപ്പെട്ടു പോയ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും 15,000 ഭക്ഷണ കിറ്റുകൾ വിതരണം ആരംഭിച്ചു
• സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് വിവിധ രാജ്യങ്ങളിലെ എംബസികൾ, ചാരിറ്റബിൾ അസോസിയേഷനുകൾ, ഉപഭോക്താക്കൾ എന്നിവയിലൂടെയായിരിക്കും
• ഒരു കുടുംബത്തിനോ, ഒരു സംഘം ആളുകൾക്കോ 30 ദിവസത്തേക്ക് ആവശ്യമുള്ള ഭക്ഷണ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്