കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 21-ന് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന മലബാര്‍ മഹോത്സവം 2020 റാഫിള്‍ കൂപ്പണ്‍ പ്രകാശനം അഷ്‌റഫ് അയ്യൂർ [ഡയറക്ടർ, തക്കാര റസ്റ്റാറന്റ്സ് കമ്പനി] നിര്‍വ്വഹിച്ചു. ട്രഷറര്‍ സന്തോഷ് പുനത്തിൽ ആദ്യ കൂപ്പണ്‍ സ്വീകരിച്ചു. ഖൈത്താൻ രാജധാനി റെസ്റ്റാറന്റ് ഹാളിൽ ചേർന്ന പരിപാടിയിൽ അസീസ് തിക്കോടി അധ്യക്ഷം വഹിച്ചു, സത്യൻ വരൂണ്ട സ്വാഗതം, എം.എം സുബൈര്‍, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ സഹീര്‍ ആലക്കല്‍, ലീന റഹ്‌മാൻ, സംസാരിച്ചു. മലബാര്‍ മഹോത്സവം ഭക്ഷ്യമേളയും, മലബാറിന്റെ പൈതൃകവും, പാരമ്പര്യവും വിളിച്ചോതുന്ന പ്രദര്‍ശനങ്ങളും, വിവിധ കലാരൂപങ്ങളും, വൈവിദ്ധ്യമാര്‍ന്ന മത്സരങ്ങള്‍ കൊണ്ടും മുഴു ദിനം സജീവമാകും. മലബാര്‍ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ കേരളത്തില്‍ നിന്നും എത്തിച്ചേരും. ഇത് എട്ടാം തവണയാണ് കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ മലബാര്‍ മഹോത്സവത്തിന് അരങ്ങൊരുക്കുന്നത്. സ്വാഗത സംഘം അംഗങ്ങൾ, കെ.ഡി.എൻ.എ ഭാരവാഹികൾ, എക്സികുട്ടീവ് അംഗങ്ങൾ വനിതാ ഫോറം അംഗങ്ങൾ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് കരുണാകരൻ പേരാമ്പ്ര, ഭാരവാഹികള്‍ കളത്തിൽ അബ്ദുറഹിമാൻ, പ്രജു ടി എം, മുഹമ്മദലി അറക്കൽ, ഏരിയ ഭാരവാഹികള്‍ അനസ് പുതിയൊട്ടിൽ, തുളസീധരൻ ടി, മൻസൂർ ആലക്കൽ, ഫിറോസ്.എൻ, അബ്ദുൽ, എം പി .അബ്ദുൽ റഹ്‌മാൻ, റഊഫ് പയ്യോളി, സമീർ കെ.ടി, ഷംസീർ വി.എ, എക്സിക്യുട്ടീവ് അംഗങ്ങള്‍ അൻവർ ആൻസ്, റാഫി കല്ലായി, രാമചന്ദ്രൻ.ടി.കെ , ഹനീഫ, വനിതാ ഫോറം ഭാരവാഹികള്‍, അഷീക്ക കെ.വി, സാജിദ, റാഫിയാ അനസ്, ധില്ലാരാ ധർമരാജൻ, ഷാഹിന സുബൈർ, ജയലളിത കൃഷ്ണൻ, ഇന്ദിര കരുണാകരൻ, സുൽഫി, ജുനൈദ റഊഫ്, ഷൈസ ബിജോയ്, സുൾഫിക്കർ.എം.പി, മുഹമ്മദ് ബിജിലി, ധർമരാജൻ, സമീർ വെള്ളയിൽ, പരിപാടിക്ക് നേതൃത്വം നൽകി.