മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു.

0
24

കുവൈറ്റ് സിറ്റി: എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന് മുദ്രാവാക്യത്തോടെ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ കുവൈറ്റ് ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു. നിലവില്‍ മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോഡിനേറ്റര്‍ ആയ ജെ. സജിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന മലയാളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മേഖലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ്‌ ചാപ്റ്റര്‍ പുന:സംഘടിപ്പിച്ചത്. ചാപ്റ്ററിന്റെ ഉപദേശകസമിതിയുടെ ഭാഗമായി കുവൈറ്റിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരായ പ്രൊഫ: വി അനില്‍ കുമാര്‍ ചെയര്‍മാനായും, എബി വാരിക്കാട്, ആര്‍. നാഗനാഥന്‍, ബഷീര്‍ ബാത്ത, പ്രേമന്‍ ഇല്ലത്ത്, സത്താര്‍ കുന്നില്‍, ഷെരീഫ് പിടി, ഷെരീഫ് താമരശ്ശേരി, ശ്രീം‌ലാല്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കും. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയിലേക്ക് ജ്യോതിദാസ് (ചെയര്‍മാന്‍), ജി സനല്‍ കുമാര്‍ (പ്രസിഡന്റ്), ബോബിന്‍ ജോര്‍ജ്ജ് (വൈസ് പ്രസിഡന്റ്), ജെ സജി (സെക്രട്ടറി), ആസഫ് അലി അഹമ്മദ് (ജോയിന്റ് സെക്രട്ടറി), സജീവ് എം. ജോര്‍ജ്ജ് (കണ്‍‌വീനര്‍) എന്നിവരെയും വിവിധ മേഖലകളിലെ കോര്‍ഡിനേറ്റര്‍‌മാരായി വിനോദ് കെ. ജോണ്‍ (കല കുവൈറ്റ്), ബിന്ദു സജീവ് (സാരഥി കുവൈറ്റ്), സീമ രെജിത്ത് (സാരഥി കുവൈറ്റ്), ബൈജു ജോസഫ് (കുവൈറ്റ് കെ.കെ.സി.എ), ഷാജിമോന്‍ ജോസഫ് (എസ്.എം.സി.എ. കുവൈറ്റ്), സന്ദീപ് സദാശിവന്‍ പിള്ള (കുവൈറ്റ് എന്‍.എസ്.എസ്), ശ്രീഷ ദയാനന്ദന്‍ (ഫോക്ക്), ലിജു എബ്രഹാം (കെ.എം.ആര്‍.എ), പി പ്രേം‌രാജ് (പല്‍‌പക്), ബിജു ആന്റണി (ഫോക്ക്) എന്നിവരേയും തിരഞ്ഞെടുത്തു.