മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പഠനോത്സവം – 2024  ഒരുക്കങ്ങൾ പൂർത്തിയായി.

0
114
കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പഠനോത്സവം – 2024  വെള്ളിയാഴ്ച (19 -04 -2024 ) രാവിലെ 8.30 മണി മുതൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ  അബ്ബാസിയയിൽ വെച്ച്
നടക്കും. മലയാളം മിഷൻ അധ്യാപകൻ സതീഷിന്റെ  നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി പഠനോത്സവത്തിന് ആവശ്യമായ പരിശീലനം നടത്തി. കല കുവൈറ്റ്, SMCA, ഫോക്ക് കണ്ണൂർ, സാരഥി കുവൈറ്റ്,KKCA   എന്നീ മേഖലയിൽ നിന്നുമുള്ള കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ ഡിപ്ലോമ കോഴ്‌സ്സുകളിലേക്കുള്ള പഠനോത്സവമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനോത്സവത്തിലാകെ 1200 കുട്ടികൾ 36 ക്ലാസ്സുകളിലായി
പങ്കെടുക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന പഠനോത്സവത്തിൻ്റെ ഭാഗമായി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ നേതൃത്വത്തിൽ രൂപികരിച്ചിട്ടുള്ള വിവിധ കമ്മിറ്റികൾ  പഠനോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തനങ്ങൾ നടത്തിവരുന്നുവെന്ന് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് സനൽ കുമാറും (99582216) , സെക്രട്ടറി  ജെ. സജിയും (99122984)  പത്രകുറുപ്പിൽ അറിയിച്ചു.NB: പഠനോത്സവത്തിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് സനൽ  (99582216) , സെക്രട്ടറി  ജെ. സജി (99122984)