മലയാളംമിഷൻ വജ്രകാന്തി-2021 ആഗോള ക്വിസ് മത്സരം: കുവൈറ്റ് ചാപ്റ്ററിന് ഒന്നാം സ്ഥാനം. 

0
35
കുവൈറ്റ് സിറ്റി: കേരള സർക്കാരിന്റെ സാംസകാരിക വകുപ്പിനു കീഴിലുള്ള മലയാളംമിഷൻ ആഗോളതലത്തിൽ നടത്തിയ വജ്രകാന്തി-2021 ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ മലയാളംമിഷൻ കുവൈറ്റ് ചാപ്റ്റർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം മധ്യപ്രദേശ് ചാപ്റ്ററും മൂന്നാം സ്ഥാനം പുതുച്ചേരി ചാപ്റ്ററും കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ ആറ് ചാപ്റ്ററുകൾ ആയിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
ഗ്രാൻ്റ്മാസ്റ്റർ ഡോ: ജി.എസ്. പ്രദീപാണ് ഓൺലൈൻ വഴി നടത്തിയ മത്സരത്തിന് നേതൃത്വം നൽകിയത്.
ബഹു: ഫിഷറീസ്-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെയും മലയാളം മിഷൻ ഡയറക്ടർ പ്രെഫ: സുജാ സൂസൻ ജോർജ്ജിന്റെയും സാന്നിധ്യത്തിൽ മത്സര വിജയികളെ ജി.എസ്. പ്രദീപ് പ്രഖ്യപിച്ചു.
കുവൈറ്റ് ചാപ്റ്ററിനെ പ്രതിനിധികരിച്ച്  അദ്വൈത് അഭിലാഷ്, സോന സുബിൻ
അനുഷിഖ ശ്രീജ വിനോദ്,
ഏബൽ ജോസഫ് ബാബു,
ജൂവൽ ഷാജിമോൻ,
പാർത്ഥിവ് ഷാബു എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കുട്ടികൾക്കുള്ള സമ്മാനദാനം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഗോളതല ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് അഭിനന്ദനം അറിയിക്കുന്നതായി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി വാർത്താ  കുറിപ്പിൽ പറഞ്ഞു.