നിഹാസ് വാണിമേൽ (ചെയർമാൻ)
കുവൈത്ത് : കാലം തേടുന്ന പ്രതിവിധികളെ ഉൾകൊണ്ട് മാനസിക പ്രതിസന്ധി നേരിടുന്ന പ്രവാസികൾക്ക് സമാധാനവും സമാശ്വാസവും നൽകാനായി ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐഐസി) കുവൈത്തിന്റെ നേതൃത്വത്തിൽ മലയാളി കൗൺസലിംഗ് ഫോറം കുവൈത്ത് ചാപ്റ്റർ രൂപീകരിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റും മനഃശാസ്ത്ര കൗൺസിലിംഗ് വിധക്തനുമായ ഡോ. ഹാഫിസ് മുഹമ്മദിൻറെ നേതൃത്വത്തിൽ കൗൺസിലർമാർക്ക് രണ്ട് മാസം നീണ്ടുനിന്ന പ്രത്യേക ക്ലാസിന് ശേഷമാണ് കൗൺസലിംഗ് ഫോറം രൂപീകരിച്ചത്. പ്രമുഖ കൗൺസിലറായ അബ്ദുൽ ഗഫൂർ തിക്കോടിയും ക്ലാസെടുത്തു. മാനസിക മേഖലയിൽ പുതിയ കാലത്തിന്റെ തേട്ടവും അതിനെ എങ്ങനെ നേരിടണമെന്നും അവർ വിശദീകരിച്ചു. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് +965 6038 5601 ഈ നന്പറിൽ ബന്ധപ്പെടണം.
ചെയർമാനായി നിഹാസ് വാണിമേൽ ജനറൽ കൺവീനറായി എൻ.വി ഇർഷാദ് എടപ്പാൾ എന്നിവരെ തെരെഞ്ഞെടുത്തു. മിർസാദ് സാൽമിയ (വൈസ് ചെയർമാൻ), ഡോ.മുഹ്സിൻ (ജോ:കൺവീനർ), മിസിസ്സ് ബായന റമീദ് (ജോ:കൺവീനർ), നബീൽ സാൽമിയ (ജോ:കൺവീനർ) എന്നിവരെയും തെരെഞ്ഞെടുത്തു.
ഇബ്രാഹീംകുട്ടി സലഫി, അബ്ദുറഹ്മാൻ തങ്ങൾ, ഫാസിൽ പുത്തനത്താണി, മുബീൻ ഫർവാനിയ, മനാഫ് മാത്തോട്ടം, അനസ് ഫർവാനിയ, അബ്ദുറഹ്മാൻ സിദ്ദീഖ്, നാസർ മുട്ടിൽ, അയൂബ് ഖാൻ, യൂനുസ് സലീം, മുഹമ്മദ് ബേബി എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തു.
എൻ.വി ഇർഷാദ് എടപ്പാൾ (ജനറൽ കൺവീനർ)