മനാമ: ബഹ്റൈനിൽ മലയാളികളായ രണ്ട് നഴ്സുമാരിൽ കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോഡ്, തിരുവനന്തപുരം സ്വദേശികളാണ് ഇവരെന്നാണ് വിവരം. ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രി നഴ്സുമാരായ ഇവരിൽ ഒരാൾക്ക് കോവിഡ് 19 ബാധിച്ച് ചികിത്സയ്ക്കെത്തിയ രോഗിയില്‍ നിന്നാണ് വൈറസ് പകര്‍ന്നത്. ഇരുവരെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഴ്സുമാരുടെ ഭർത്താക്കന്മാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.