കുവൈത്ത് സിറ്റി: ഈദ് അവധി ദിവസങ്ങളിലൽ രാജ്യത്തെ വിവിധ മാളുകളിലും ഷോപ്പിംഗ് സെൻറർ കളിലും ജനത്തിരക്ക് അനുഭവപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സിനിമ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചതും എല്ലാത്തരം റെസ്റ്റോറന്റുകളിലും പാനീയ ഷോപ്പുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കാതെ ഡെലിവറി, ടേക്ക്അവേ സേവനങ്ങൾ നൽകുന്നതിന് അനുവദിച്ചതും വിൽപ്പനയിൽ വലിയ തിരിച്ചുവരവിന്് കാരണമായതായി പ്രമുുുഖ കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ അവന്യൂസ്, 360 മാൾ, മറീന മാൾ എന്നിവിടങ്ങളിൽ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് സന്ദർശകരിൽ 30 മുതൽ 70 ശതമാനം വരെ വർദ്ധനവ് ഉണ്ടായി. 5 ദിവസം നീണ്ട അവധിക്കാലം ലഭിച്ചതും സിനിമാശാലകളിൽ പ്രതിദിനം ഒന്നിൽ കൂടുതൽ ഷോകൾ അവതരിപ്പിക്കുന്നതിനും തിരക്കിന് കാരണമായതായും റിപ്പോർട്ടിൽ പറയുന്നു,