മെഗാസറ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമാണ് മാമാങ്കം.മാമാങ്കത്തിനു പോവുന്ന കര്‍ഷകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.നാല് ഗെറ്റപ്പുകളിലെത്തുന്ന അദ്ധേഹത്തിന്റെ ഒരു ഗെറ്റപ്പ് സ്‌ത്രൈണ ഭാവമാണ്.ചിത്രത്തില്‍ 35 മിനുട്ടോളം അദ്ധേഹം സ്‌ത്രൈണഭാവത്തില്‍ അഭിനയിക്കും.ചരിത്ര പ്രാധാന്യമുളള ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക.പ്രാചി മാത്രമല്ലാതെ മറ്റ് അഞ്ച് നായികമാര്‍ കൂടി സിനിമയിലുണ്ട്.തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ക്വീനിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടി ധ്രുവന്‍, നീരജ് മാധവ് തുടങ്ങിയ യുവതാരങ്ങളും മമ്മൂട്ടിക്കൊപ്പം ശക്തമായ കഥാപാത്രങ്ങളെ അവചരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സിനിമയുടെ ലൊക്കേഷനിലെത്തിയ താരങ്ങളുടെ ചിത്രവും പുറത്തുവന്നിരുന്നു.മാമാങ്കത്തിനായുള്ള ശാരീരിക തയ്യാറെടുപ്പിലായിരുന്നു ധ്രുവന്‍.എന്നാല്‍ അതിനിടയിലാണ് ചിത്രത്തില്‍ നിന്നും താരത്തെ മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തന്നോട് ഇനി വരേണ്ടെന്ന് പറഞ്ഞതായും എന്താണ് കാരണമെന്നറിയില്ലെന്നുമായിരുന്നു ധ്രുവന്‍ പ്രതികരിച്ചത്.ഉണ്ണി മുകുന്ദന്‍ ചിത്രത്തിലേക്കെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പിന്നീടെത്തിയത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.എന്നാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞില്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം
മലപ്പുറത്തെ തിരുന്നാവായ മണപ്പുറത്ത് വ്യാഴ വട്ടത്തിലൊരിക്കല്‍ നടക്കുന്ന മാഘ മാസത്തിലെ വെളുത്ത വാവില്‍ നടത്തി വരുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മാമാങ്കം.12 വര്‍ഷത്തെ ഗവേഷണം നടത്തിയാണ് സജീവ് പിള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തില്‍ ചാവേറായി പൊരുതി മരിക്കുന്ന യോദ്ധാക്കുടെ കഥയാണ് ചിത്രം പറയുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രഗത്ഭരായ രണ്ട് സംഘങ്ങളാണ് ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ ചെയ്യുന്നത്.പ്രമുഖ വിഎഫ്എക്‌സ് വിദഗ്ധനായ ആര്‍.സി കമലക്കണ്ണന്‍ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു.മലയാളത്തില്‍ ആദ്യമായാണ് അദ്ധേഹം വിഎഫ്എക്‌സ് ഒരുക്കുന്നത്.കളരി പോലുള്ള ആയോധന കലയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ചിത്രം മൊഴിമാറ്റം ചെയ്യും.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.50 കോടിയോളം രൂപ മുതല്‍മുടക്കി നാല് ഷെഡ്യൂളുകളിലായാണ് ചിത്രം ഒരുക്കുന്നത്.