കൊച്ചി: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സൂപ്പർസ്റ്റാർ മമ്മൂട്ടി. തന്നെ ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും താനും ആരെയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. തനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിലവില്‍ താല്‍പ്പര്യമില്ലെന്നും സിനിമാപ്രേമികളുടെ വല്യേട്ടൻ വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് താന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന സിനിമ എന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ അദ്ദേഹത്തിന് ഏറ്റവും പുതിയ ചിത്രമായ പ്രീസ്റ്റ്ൻ്റെ പ്രെമോഷ പരിപാടികളുടെ ഭാഗമായിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തല്ക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി.ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു മറുചോദ്യം.