മയക്കുമരുന്ന് വ്യാപാരം നടത്തിയെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു

0
8

കുവൈത്ത് സിറ്റി : ഹെറോയിൻ, ഓപിയം, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ വ്യാപാരം നടത്തിയ വ്യക്തിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ക്രിമിനൽ കോടതി വിധി പരമോന്നത കോടതി റദ്ദാക്കി. കേസിൽ ഇയാളെ  കുറ്റവിമുക്തനാക്കിയ അപ്പീൽ കോടതിയുടെ വിധി പരമോന്നത ശരിവെച്ചു . തെളിവുകളുടെ അഭാവം പരിഗണിച്ചാണ്  കോടതി വിധി. പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ  ആനം ഹൈദർ കോടതിയിൽ ഹാജരായത്. കോടതിയിൽ ഹാജരാക്കി ഇരിക്കുന്ന രേഖകൾ അനുസരിച്ച് നിരോധിത ലഹരി വസ്തുക്കൾ തൻറെ ക്ലൈൻ്റ് വ്യാപാര നടത്തുന്നതിനായി കൈവശം വച്ചു എന്ന്  തെളിയിക്കുന്നില്ല എന്നും അദ്ദേഹം വാദിച്ചു.