തിരുവനന്തപുരം: വർക്കല ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയാണ് അറസ്റ്റ് ചെയ്തത്.
അമ്മയെ റസാഖ് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമ്മയെ മര്ദ്ദിദ്ദിക്കുന്ന റസാക്കിന്റെ ദൃശ്യങ്ങള്‍ സഹോദരിയാണ് കാമറയില്‍ പകര്‍ത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു.സംഭവസമയത്ത് മകന് മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.