മെട്രോയില്‍ മാസ്‌ക്കില്ലാതെ ഡാന്‍സ്; ദുബായിൽ പ്രവാസി അറസ്റ്റില്‍

0
27

ദുബായി : മെട്രോ യാത്രക്കിടെ മാസ്‌ക്കില്ലാതെ നൃത്തം ചെയ്ത പ്രവാസിയെ ദുബായി പോലിസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ പ്രവാസി ആണ് പിടിയിലായത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും, മേശമായ തരത്തിൽ ചേഷ്ടകൾ നടത്തി മറ്റു യാത്രക്കാരെ ശല്യം ചെയ്തതിനുമാണ് അറസ്റ്റ്. മെട്രോ യാത്രക്കാരെ ശല്യം ചെയ്തതിന് ചുരുങ്ങിയത് 5000 രൂപ പിഴയും ആറു മാസം വരെ തടവ് ശിക്ഷയും ലഭിക്കും .
ദുബായ് മെട്രോയിൽ ഇയാൾ നടത്തിയ പരാക്രമം പലരും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പിന്നീടവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. ചുറ്റും നില്‍ക്കുന്നവരെ ശല്യം ചെയ്തുകൊണ്ട് മാസ്‌ക്ക് ധരിക്കാതെ ഡാന്‍സ് ചെയ്ത ഇയാള്‍ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.