മയക്കുമരുന്ന് നൽകി യുവതികളെ ശരീര ബന്ധത്തിന് ഉപയോഗിക്കുന്ന സർക്കാർ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

0
39

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് ഗുളികകൾ നൽകി യുവതിയെ ശാരീരികബന്ധത്തിന് പ്രേരിപ്പിച്ച അറബ് വംശജൻ അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ് ചില സ്ത്രീകൾക്ക് മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്തതിനും, ചിലരോട് ദുരുദ്ദേശത്തോടെ തൻ്റെ അപ്പാർട്ട്മെന്റിലേക്ക് വരാൻ പ്രേരിപ്പിച്ചതിനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ഇയാൾ ഫാർമസിയിൽ നിന്ന് ഗുളികകൾ മോഷ്ടിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഈ ഗുളികകൾ എടുത്തുമാറ്റിയത് പിടിക്കപ്പെടാതിരിക്കാൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോട് കുറിപ്പടി എഴുതി നൽകിൻ ആവശ്യപ്പെടുകയായിരുന്നു.

ഇയാൾക്കെതിരെ രഹസ്യവിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ ഒരു വനിതാ പോലീസ് അവസ്ഥ മരുന്നുകളുടെ ആവശ്യവുമായി ആയി ഫാർമസിസ്റ്റിനെ സമീപിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഗുളികകൾ നിർത്താൻ ആവശ്യപ്പെട്ട യുവതിയോട്. തന്റെ അപ്പാർട്ട്മെന്റിൽ നിന്ന് ഗുളികകൾ ശേഖരിക്കാമെന്നും ഇയാൾ പറഞ്ഞു, തൻറെ ആവശ്യങ്ങൾ നിറവേറ്റി എങ്കിൽ മാത്രമേ ഗുളികകൾ നൽകുകയുള്ളൂ എന്നും അയാൾ പറഞ്ഞു. ഇതിനുശേഷം ഫാർമസിസ്റ്റിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു . അവളുമായി നടത്തിയ രഹസ്യ സംഭാഷണത്തിൻ്റെ മുഴുവൻ വീഡിയോയും ഓഡിയോയും റെക്കോർഡുചെയ്‌തിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.