കുവൈത്ത് സിറ്റി: കുവൈത്തിൽ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ഖൈറാൻ പ്രദേശത്തെ പ്രവേശനകവാടത്തിന് സമീപത്തുവച്ച് കാർ അഗ്നിക്കിരയാക്കുകയും ആയിരുന്നു. അഗ്നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കാറിൽ ഉണ്ടായിരുന്ന വ്യക്തി തീപിടിത്തത്തിൽ മരിച്ചിരുന്നു.