നാട്ടിലേക്ക് പോകാനിരുന്ന ആൾക്ക് കെട്ടിടത്തിന് മുകളിൽ നിന്നു വീണ് ദാരുണാന്ത്യം

0
21

മസ്കറ്റ്: നാട്ടിലേക്ക് പോകാനിരിക്കെ കെട്ടിടത്തിൽ നിന്ന് വീണ് ദാരുണാന്ത്യം. തൃശ്ശൂർ മാള പുത്തൻചിറ സ്വദേശി സി.വി.വര്‍ഗീസ് (40) ആണ് താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. പുതിയ വിസയിൽ വരുന്നതിനായി ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

ആറു വർഷമായി ഒമാനിലുള്ള വർഗീസ് മസ്കത്തിലുള്ള അൽ സവാഹിർ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഗാലയിലെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് തെന്നി താഴെ വീഴുകയായിരുന്നു. തത്ക്ഷണം മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.