സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്: പൊലീസിൽ കീഴടങ്ങി

0
33

കുവൈത്ത്: സുഹൃത്തിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വദേശി യുവാവ് പൊലീസിൽ കീഴടങ്ങി. മിനാ അബ്ദുള്ളയില്‍ മരുഭൂമിയിലെ ഒരു ക്യാമ്പിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും കൊല്ലാൻ ഉപയോഗിച്ച ആയുധവുമായെത്തിയാണ് ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.

ആകെ ഭ്രാന്തമായ അവസ്ഥയിലാണ് യുവാവ് സ്റ്റേഷനിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിരയായ ആൾ ജീവിതത്തിലേക്ക് മടങ്ങി വരികയാണെങ്കിൽ വീണ്ടും വീണ്ടും കൊലപ്പെടുത്തുമെന്ന് ആവർത്തിച്ച് വിളിച്ചു പറയുന്നുണ്ടായിരുന്നു.ഇയാൾ ലഹരിക്കടിമയാണോയെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്. ഏതായാലും കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.