ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി

0
25

കാസർകോട് : കാസർകോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ കൊന്നതിനു ശേഷം ജീവനൊടുക്കി. കാനത്തൂർ സ്വദേശി വിജയനാണ് ഭാര്യ ബേബിയെ വെടിവെച്ചു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബേബിയുടെ മൃതദേഹം വീടിനകത്താണ് കാണപ്പെട്ടത്. ഇവരുടെ വീട്ടിൽനിന്ന് 200 മീറ്റർ അകലെ സ്വകാര്യവ്യക്തിയുടെ റബ്ബർതോട്ടത്തിൽ ആണ് വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ വെടിവെക്കാൻ വിജയൻ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്ന് പോലീസ് പോലീസ് പറഞ്ഞു. ഭാര്യയെ നിരന്തരമായി ഒരാൾ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയൻ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇരുവർക്കുമിടയിൽ ഇത് സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഒരുപക്ഷേ ഇതാകാം കൊലപാതക കാരണം എന്നാണ് പോലീസിൻറെ നിഗമനം.