കുവൈത്ത് സിറ്റി കുവൈത്ത് അമീറിനെതിരെ അപകീര്‍ത്തികരമായ ട്വീറ്റുകള്‍ പോസ്‌റ്റ് ചെയതയാളെ അപ്പീല്‍ക്കോടതി 3 വര്‍ഷം തടവിന് ശിക്ഷിച്ചു. നാസര്‍ സേലം അല്‍ ഹൈദ് അധ്യക്ഷനായ ബ്‌ഞ്ചാണ് ശിക്ഷ വിധിച്ചത്. വ്യാജ ട്വിറ്റര്‍ അകൗണ്ടിലൂടെയായിരുന്നു ഇയാള്‍ കുവൈത്ത് അമീറിനെ അപമാനിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ പോസ്‌റ്റ് ചെയ്‌തത്. പ്രതിക്കെതിരായ കുറ്റങ്ങള് സംശയമന്യേ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
അതേ സമയം, കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിച്ചു എന്ന ആരോപണത്തില്‍ അറ്റോർണി ഹാനി ഹുസൈന്റെ നിരപരാധിത്വം കോടതി സ്ഥിരീകരിച്ചു.