ടോക്യോ: ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യൻ താരം മണിക ബത്ര. ആദ്യ രണ്ടു ഗെയിമിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ബത്ര ഉക്രയ്‌ന്റെ മാർഗർത്യ പെസോസ്‌കയെ കീഴ്‌പ്പെടുത്തിയത്.ലോക 32-ാം താരമാണ് പെസോസ്‌ക. ബത്ര 63-ാം റാങ്കുകാരിയും.
ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക പരിശീലകൻ സൗമ്യദീപ് റോയിക്ക് പകരം സ്വന്തം പരിശീലകൻ സൻമയ് പരഞ്ച്‌പേയിയെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു എങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അംഗീകരിച്ചിരുന്നില്ല. എന്നാൽ സൻമയ് സ്വന്തം ടോക്കിയോയിൽ എത്തിയിട്ടുണ്ട്