ചുര്‍ചന്‍പുര്‍: മണിപ്പൂരിലെ ചുരാചന്ദ്പുരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം. ഇന്ന് രാവിലെ പത്ത് മണിയോടെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു.
ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമാന്‍ഡിങ് ഓഫിസറുടെ വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. മണിപ്പുര്‍ മുഖ്യമന്ത്രി ബൈറണ്‍ സിങ് ഭീകരാക്രമണത്തെ അപലപിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.