മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ഇനി ബോളിവുഡിലും

0
46

സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ഇനി ബോളിവുഡിലേയ്ക്കും. പ്രശസ്ത നടൻ മാധവനൊപ്പമാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. വാർത്തയേ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.

സൂപ്പർസ്റ്റാർ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന  ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ തന്റെ ഹോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന സൂചനകൾ നൽകിയിരുന്നു തൊട്ടുപിന്നാലെയാണ് സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .  അമേരിക്കി പണ്ഡിറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം , നവാഗതനായ കൽപേഷ് അണിയിച്ചൊരുക്കുക

 

ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡിൽ എത്തുന്നുവെന്നും ചിത്രം ഭോപ്പാലിലാവും ഷൂട്ട്‌ ചെയ്യുകയെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ലളിതം സുന്ദരം ഒരുപിടി  സിനിമകൾ മഞ്ജുവിന്റെതായി തിയേറ്ററുകളിലെത്തുന്നുണ്ട്. അതോടൊപ്പം കയറ്റം, ചതുര്‍മുഖം, മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങളും ലേഡി സൂപ്പർ സ്റ്റാറിൻ്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.