ഡൽഹി : മുമണംൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കോവിഡ് സ്ഥിരികരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ടോമാ സെന്ററിൽ പ്രവേശിപ്പിച്ചു. കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ അഞ്ചിന പരിപാടികൾ മൻമോഹൻ സിംഗ് മുന്നോട്ട് വെച്ചിരുന്നു. വാക്സിൻ വിതരണം ത്വരിതപ്പെടുത്തണമെന്നുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രിക്ക് വേണ്ടി മറുപടി എഴുതിയ കേന്ദ്ര ആഭ്യന്തര മന്ത്രി ഹർഷ് വർദ്ധൻ കടുത്ത അരോപണങ്ങളാണ് ഉന്നയിച്ചത്. വാക്സിനിൽ സംശയം ഉയർത്തി കോവിഡ് രണ്ടാം തരംഗത്തിന് ശക്തി പകർന്നത് കോൺഗ്രസാണെന്ന് പറഞ്ഞു. ചരിത്രം മൻമോഹൻ സിംഗിനോട് ദയയുള്ളതായിരിക്കുമെന്നും പരിഹാസ രൂപേണ ഹർഷ് വർദ്ധൻ മറുപടിയിൽ പരാമർശിച്ചിട്ടുണ്ട്.