പാം ഓട്ടോമാറ്റഡ് സിസ്റ്റത്തിൽ നാല് പുതിയ സേവനങ്ങൾ കൂടി

0
32

കുവൈത്ത് സിറ്റി: 4 പുതിയ സേവനങ്ങൾ കൂടി
പുതിയ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ സജീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ അറിയിച്ചു. അവയിൽ രണ്ടെണ്ണം എളുപ്പമുള്ള സിസ്റ്റം സേവനങ്ങൾക്കും ബാക്കിയുള്ളവ ഇലക്ട്രോണിക് ഫോമുകൾക്കുമാണ്. പുതിയ സേവനങ്ങൾ ജനുവരി 26 മുതൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

ഇലക്ട്രോണിക് ഫോംസ് വെബ്‌സൈറ്റ് വഴി അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ സജീവമാക്കിയ പുതിയ സേവനങ്ങളിൽ സർക്കാർ മേഖലയിൽ നിന്ന് വർക്ക് പെർമിറ്റ് ട്രാൻസ്ഫർ
ഇഷ്യു ചെയ്യുക, വർക്ക് പെർമിറ്റ് ഫാമിലി പെർമിറ്റിലേക്ക് മാറ്റുന്നതിന് ട്രാൻസ്ഫർ അനുവദിക്കുക എന്നീ സേവനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

ഈ സിസ്റ്റത്തിൽ സേവനങ്ങൾ‌ക്കായി ഒരു വർ‌ക്ക് പെർ‌മിറ്റ് അപ്ലിക്കേഷൻ‌ സജീവമാക്കിയാൽ പ്രധാന സർക്കാർ കരാർ‌ ഫയലിനൊപ്പം ചേർക്കപ്പെടും.