മരക്കാർകുട്ടി ഹാജിക്ക് സ്നേഹവിരുന്നൊരുക്കി താനൂർ മണ്ഡലം :

കുവൈത്ത് സിറ്റി:

പ്രവാസ ജീവിതമവസാനിപ്പിച്ച്‌ നാട്ടിലേക്ക് പോകുന്ന കുവൈത്ത് കെ.എം.സി.സി. യുടെ മുതിർന്ന നേതാവും മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമായ മരക്കാർകുട്ടി ഹാജി നീലിയാട്ടിനു തന്റെ മണ്ഡലം കമ്മിറ്റിയായ താനൂർ കെ.എം.സി.സി. സ്നേഹവിരുന്നൊരുക്കി യാത്രയപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറയുടെ നേതൃത്വത്തിൽ നടന്ന വിരുന്നിൽ കുവൈത്തി പോലീസ് ഓഫീസർ അബ്ദുൽ അസീസ് ജത്ത്‌ലെ ഉപഹാരം കൈമാറി. സംസ്ഥാന സെക്രട്ടറി എൻജി.മുഷ്താഖ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുജീബ്, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ ഹകീം മൗലവി, പ്രവർത്തക സമിതിയംഗങ്ങളായ മുഹമ്മദ്, ഹംസ തുടങ്ങിയവർ സംബന്ധിച്ചു.

(പടം അടിക്കുറിപ്പ്: സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്ന മരക്കാർകുട്ടി ഹാജി നീലിയാട്ടിനു താനൂർ മണ്ഡലത്തിന്റെ ഉപഹാരം കുവൈത്തി പോലീസ് ഓഫീസർ അബ്ദുൽ അസീസ് ജത്ത്‌ലെ നൽകുന്നു)