മർഹബ കുവൈത്ത്‌ ഓണാഘോഷം സംഘടിപ്പിച്ചു

0
22

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കലാ സംസ്കാരിക രംഗത്ത്‌ പ്രവർത്തിച്ച്‌ വരുന്ന മർഹബ കുവൈത്ത്‌ മെഹ്ബൂല കാലിക്കറ്റ്‌ ലൈവിൽ വെച്ച്‌ ഓണാഘോഷം സംഘടിപ്പിച്ചു.

പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ യോഗത്തിൽ, പ്രസിഡണ്ട്‌ കബീർ മണ്ണാർക്കാക്കാടിന്റെ അധ്യക്ഷതയിൽ കുവൈത്തിലെ സാമൂഹിക മേഖലയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വങ്ങളയ അലി മാണിക്കോത്ത്‌, അച്ചായൻ കുവൈത്ത്‌ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.

ഈ ഒരു കോവിഡ്‌ കാലഘട്ടത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്‌ വേണ്ടി മൗന പ്രാർത്ഥനയും നടത്തി.

ഷഫീഖ് വയനാട്, റിയാസ് കുറ്റിയാടി, ഷജീർ, ഉഷ പോത്സൻ, മുനീർ, ജിൽജിത്ത്, നൗഫൽ, സുമ, സന്ധ്യ സാൽമിയ, ജമീല, സാലിക്
ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

വിഭവമായ ഓണ സദ്യയും അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഓണപാട്ടുകൾ മറ്റും പരിപാടിക്ക്‌ മാറ്റുകൂട്ടി. സുഹൈൽ ബല്ല സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.