ഇസ്രായേല്‍ സേനയെ പ്രിതിരോധിച്ച്‌ മസ്ജിദുല്‍ അഖ്‌സയില്‍ പതിനായിരങ്ങള്‍

0
17

 

ജറുസലേം:  കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സേന  ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷവും ലയ്‌ലത്തുല്‍ ഖദറിന്റെ ഭാഗമായി ആയിര കണക്കിന് ഫല്‌സ്തീനികളാണ് ശനിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ എത്തിച്ചേര്‍ന്നത്. മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനുകള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളുംഅപലപിച്ചിരുന്നു. ആരാധനാലയങ്ങളോട് ഇസ്രായേല്‍ കുറച്ച് ആദരവു കാണിക്കണമെന്നാണ് യു.എന്‍ പൊതുസഭാ പ്രസിഡന്റ് വോള്‍കാന്‍ ബോസ്‌കിര്‍ പ്രതികരിച്ചത്

പലസ്തീനികള് വീണ്ടും ഇവിടേക്ക് എത്തിച്ചേർന്നത് സംഘർഷത്തിലേക്ക് വഴിവച്ചു. വെള്ളിയാഴ്ചത്തെ അടിച്ചമർത്തലിനെതിരായ പ്രതിഷേധമെന്നോണമായിരുന്നു വലിയൊരു വിഭാഗം ജനങ്ങളും ഇവിടേക്കെത്തിയത്  എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.  കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയില്‍ ഇസ്രാഈല്‍ സേന ഫലസ്തീനികള്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കല്ലും തീ നിറച്ച കുപ്പികളും എറിഞ്ഞാണ് ഫല്‌സീതിനികളില്‍ ചിലര്‍ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

ശനിയാഴ്ച മാത്രം 60തിലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിണ്ടുന്നെന്ന് ഫലസ്തീന്‍ റെഡ് ക്രെസന്റ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 250ലേറെ പേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെയും സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രാഈല്‍ സേന പ്രയോഗിക്കുകയായിരുന്നു.

ജൂത കുടിയേറ്റത്തിനായി കിഴക്കൻ ജറൂസലേമിലെ ഫലസ്തീനികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. മസ്ജിദുൽ അഖ്‌സയോട് ചേർന്ന ശൈഖ് ജർറാഹ് പ്രദേശത്തു നിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനാണ് ഇസ്രയേൽ ശ്രമം. കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നുണ്ട്.