മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ചിങ്ങനിലാവ് 2019 ഫ്ലയർ പ്രകാശനം ചെയ്തു .

0
35

കുവൈറ്റ് സിറ്റി :  മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം ചിങ്ങനിലാവ് 2019 ന്റെ ഫ്ലയർ പുറത്തിറക്കി .

യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കൂടിയ യോഗത്തിൽ  പ്രസിഡണ്ട് മനോജ് പരിമണം അധ്യക്ഷത വഹിച്ചു . രക്ഷാധികാരികളായ സണ്ണി പത്തിച്ചിറയും, ബിനോയ് ചന്ദ്രനും  ചേർന്ന്  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് രാജീവ് നാടുവിലേമുറിക്കു ഫ്ലയർ നൽകി  പ്രകാശനം ചെയ്തു.

ഫുഡ് കൂപ്പൺ പ്രകാശനം അഡ്വൈസറി ബോർഡ് അംഗങ്ങളായ  എ ഐ കുര്യനും , നൈനാൻ ജോൺ  എന്നിവർ  ചേർന്ന് മുതിർന്ന അംഗമായ മാത്യു ചെന്നിത്തലക്ക് നൽകി പ്രകാശനം ചെയ്തു.

പ്രശസ്‌ത പിന്നണി ഗായിക ലേഖ അജയ്,ദൂരദർശൻ നാടൻ പാട്ടിന്റെ ബെസ്റ്റു  പെർഫോമറും ആയ ഉഷാ തൃശൂരും, ഗായകൻ അജയ്, പൊലികാ  നാടൻ  പാട്ടു കൂട്ടം കുവൈറ്റ്‌ അവതരിപ്പിക്കുന്ന  നാടൻ പാട്ടുകളും  മറ്റു കലാപരിപാടികൾക്ക് ഒപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ചേരുമ്പോൾ ഓണാട്ടുകരയുടെ തനിമ വിളിച്ചോതുന്ന ഓണാഘോഷം ചിങ്ങനിലാവ് 2019  ഒക്‌ടോബർ 4 നു യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ അരങ്ങേറും.

മുൻ പ്രസിഡണ്ട്  ഫ്രാൻസിസ് ചെറുകോൽ, മുൻ ചെയർപേഴ്സൺ ധന്യ അനിൽ , പ്രോഗ്രാം കൺവീനർ പ്രമോദ് ചെല്ലപ്പൻ ,പ്രോഗ്രാം ജോയിന്റ് കൺവീനർ ശശി, അനിൽ വള്ളികുന്നം,കുര്യൻ  തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ജനറൽ സെക്രട്ടറി ജി എസ് പിള്ളയ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ  ജെറി ജോൺ നന്ദി രേഖപ്പെടുത്തി.