കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാലവേദി കുവൈറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മഴവില്ല്- 2023’ ചിത്രരചനാ മത്സരം ഖൈത്താൻ കാർമ്മൽ സ്‌കൂളിൽ നടന്നു. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ യുടെ അധ്യക്ഷതയിൽ ഭാരതീയ വിദ്യാഭവൻ ഇന്ത്യൻ എഡ്യുക്കേഷൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രേംകുമാർ “മഴവില്ല്-2023” ഉത്‌ഘാടനം ചെയ്തു. അജ്നാസ് ( ട്രെഷറർ കല കുവൈറ്റ് ), അഞ്ജലിറ്റ രമേശ് (ജന:സെക്രട്ടറി ബാലവേദി കുവൈറ്റ് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രജോഷ് ടി ( ജോ:സെക്രട്ടറി, കല കുവൈറ്റ് )
ബിജോയ് ( വൈസ്: പ്രസിഡന്റ്, കല കുവൈറ്റ് ) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച ചടങ്ങിന് സംഘാടക സമിതി ജനറൽ കൺവീനർ കിരൺ കാവുങ്കൽ നന്ദി അറിയിച്ചു. ചടങ്ങിൽ വച്ച് ബാലവേദി സംഘടിപ്പിച്ച “സയൻഷ്യ 2023” ലെ ചാമ്പ്യൻഷിപ്പ് നേടിയ സ്‌കൂളുകൾക്കുള്ള ട്രോഫികൾ കല കുവൈറ്റ് ഭാരവാഹികൾ വിതരണം ചെയ്തു.
ഉച്ചയ്ക്ക് 12.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ച് കിന്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 1-4 (സബ് ജൂനിയർ), 5-8 (ജൂനിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. മത്സര വിജയികളെ പിന്നീട് പ്രഖ്യാപിക്കും. ചിത്രരചനാ മത്സരത്തോടനുബന്ധിച്ച് “ദ വാർ എഗൈൻസ്റ്റ് ഹ്യൂമാനിറ്റി” എന്ന ശീർഷകത്തിൽ ഓപ്പൺ ക്യാൻവാസ് സംഘടിപ്പിച്ചിരുന്നു https://wetransfer.com/ downloads/ 07174882d6561b979ebc6691256321 9520231121105438/ cb1f7923a8154251e5d2f0bc915328 a220231121105457/6231ad
—