‘മഴവില്ല്- 2023’ ചിത്ര രചനാ മത്സരം ; വിജയികളെ പ്രഖ്യാപിച്ചു.

0
78
x
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാലവേദി കുവൈറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മഴവില്ല്- 2023’ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. നവംബർ 17ന് ഖൈത്താൻ കാർമ്മൽ സ്‌കൂളിൽ കിന്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 1-4 (സബ് ജൂനിയർ), 5-8 (ജൂനിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു
ഹന്ന മറിയം സുജിത്ത് (ICSK സ്‌കൂൾ അമ്മാൻ ) സീനിയർ വിഭാഗം ഒന്നാം സ്ഥാനം, സച്ചിൻ കോലഞ്ചി ICSK സ്‌കൂൾ) ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം, ദർശൻ രാജേഷ് കുമാർ (ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി അബ്ബാസിയ ) സബ് ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം , മനാൽ നസ്രുൾ ഹഖ് (ഡോൺ ബോസ്‌കോ സാൽമിയ ) കിന്റർ ഗാർഡൻ ഒന്നാം സ്ഥാനം എന്നിവർ ഗോൾഡ് മെഡലിന് അർഹരായി
ഓരോ വിഭാഗങ്ങളിലുമുള്ള മുഴുവൻ വിജയികളുടെയും പ്രോത്സാഹന സമ്മാനങ്ങൾക്ക് അർരായവരുടേതുൾപ്പടെ വിശദമായ ലിസ്റ്റ് www.kalakuwait.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു