ഷാർജയിൽ തീപിടിത്തം;അഞ്ച് മരണം

0
56

അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ  5 പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. അഞ്ചുപേരും പുകയിൽ ശ്വാസംമുട്ടി ആണ് മരിച്ചത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാരമായി പരിക്കേറ്റ 17 പേർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായി പൊലീസ് അറിയിച്ചു. 18 കുട്ടികൾ ഉൾപ്പെടെ 156 താമസക്കാർക്ക് അഭയം നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു.