ദുബായ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, മൂന്നു മലയാളികളുടെ നില ഗുരുതരം

0
25
ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ആത്മഹത്യ; മകൾ (19) മരിച്ചു; അമ്മ(40) ഗുരുതരാവസ്ഥയിൽ

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരാണ് എന്നാണ് വിവരം. ഒമ്പതുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിടുണ്ട്.

കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ കെട്ടിടത്തിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുക യായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്.റാശിദ് ആശുപത്രിയിൽ അഞ്ചുപേരും, എൻ എം സി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നതായാണ് വിവരം