ന്യൂഡൽഹി: പ്രവാസികളായ ഇന്ത്യക്കാർക്കു വോട്ട് രേഖപ്പെടുത്താനുള്ള ഇ-തപാൽ വോട്ടിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുകൂലിച്ചു. പ്രവാസികൾക്ക് അവരവർ താമസിക്കുന്ന രാജ്യത്തുനിന്ന് ഇ-പോസ്റ്റൽ ബാലറ്റ് (ഇടിപിബിഎസ്) വഴി വോട്ട് ചെയ്യാനാകുന്നതാണ് ഈ സംവിധാനം. ഇ-തപാൽ വോട്ട് ഏർപ്പെടുത്തുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാവരോടും വിശദമായ കൂടിയാലോചന നടത്തണമെന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇ-തപാൽ വോട്ട് ഏർപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി വരുത്തരണം.ഇത് സംബന്ധിച്ചു കേന്ദ്ര നിയമമന്ത്രാലയത്തിന്റെ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണു സൂചന.
കേരളം ഉൾപ്പടെയുള്ള നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇ-തപാൽ വോട്ട് ഏർപെടുത്താൻ സാങ്കേതികപരമായും ഭരണപരമായും തയാറാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.