കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് കാസറഗോഡ് എക്സ്പാട്രിയെറ്റ്സ് അസോസിയേഷൻ (കെ ഇ എ ) കുവൈത്തും ബദർ അൽ സമ ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കെ ഇ എ അംഗങ്ങൾക്ക് മാത്രം നിജപ്പെടുത്തി നടന്ന മെഡിക്കൽ ക്യാമ്പ് കെ ഇ എ വൈസ് പ്രസിഡന്റ് സുബൈർ കടംക്കോടിന്റെ അധ്യക്ഷതയിൽ പേട്രൻ അപ്സര മഹമൂദ് ഉദ്ഘാടനം ചെയ്തു.
കെ ഇ എ വൈസ് ചെയർമാൻ അഷ്‌റഫ് അയൂർ , ബദർ അൽ സമ മെഡിക്കൽ സെന്റർ മേനേജർ റസാഖ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
കെ ഇ എ ജനറൽ സെക്രട്ടറി സുധൻ ആവിക്കര സ്വാഗതവും, ട്രഷറർ സി എച്ച് മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.