പ്രവാസികൾക്കുള്ള മെഡിക്കൽ ചെക്കപ്പ് പെരുന്നാളിന് ശേഷം മിശ്റിഫിൽ ആരംഭിക്കും

0
25

കുവൈത്ത് സിറ്റി: ഈദ് അവധി ദിനങ്ങൾക്ക് ശേഷം മിശ്റിഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിലാണ് പ്രവാസികൾക്കായി മെഡിക്കൽ ടെസ്റ്റ് സെന്റർ തുറക്കുക.   ഹാൾ നമ്പർ 8 ലെ ഫീൽഡ് ഹോസ്പിറ്റൽ പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനുള്ള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഷുവൈഖിലെയും സഭാനിലെയും കേന്ദ്രങ്ങളിൽ പ്രവാസികളുടെ വൻ  തിരക്കിനെ തുടർന്നാണ് , മിഷ്‌റഫ് ഹാൾ നമ്പർ 8  പ്രവാസി പരിശോധനാ കേന്ദ്രമാക്കി മാറ്റാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

നിരവധി ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി മിശ്റിഫിലെ ഹോളിനുണ്ട് , എയർകണ്ടീഷൻ ചെയ്ത വലിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ , പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയും മിഷ്രെഫ് ഹാളിലുണ്ട്

ഷുവൈഖിലെയും ജഹ്‌റയിലെയും രണ്ട് കേന്ദ്രങ്ങൾക്ക് പുറമേ, സബാൻ, ഫഹാഹീൽ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. എല്ലാ ഗവൺമെൻറ് സെക്ടറുകളിൽ  നിന്നുമുള്ള പ്രവാസികളെ സ്വീകരിക്കുന്നതിനാണ് മിൻഷ്‌റഫ് കേന്ദ്രം ലക്ഷ്യമിടുന്നത്