കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 27 നോ അതിനു ശേഷമോ രാജ്യത്തെത്തിയ എല്ലാ പ്രവാസികകൾക്കുമായി പരിശോധനയ്ക്കായി മിഷ്റെഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ പ്രത്യേക മെഡിക്കൽ സെന്റെർ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മാർച്ച് 12 വ്യാഴം- അൽ ജഹ്ര ഗവർണറേറ്റു പരിധിയിൽ താമസിക്കുന്നവർക്കാണ് ഒരുക്കിയ പരിശോധനയിൽ ഈജിപ്ത് , സിറിയൻ, ലബനാൻ വംശജർ മാത്രം പോയാൽ മതിയെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇന്ത്യക്കാർക്ക് അതുമായി ബന്ധപ്പെട്ട അറിയിപ്പിനു ശേഷം മാത്രം പരിശോധനക്ക് ഹാജരായാൽ മതിയാവും. . മറ്റു ഗവര്ണറേറ്റിലെ പരിശോധനകൾ ഇതേ രീതിയിലാണോ എന്നത് അറിവായിട്ടില്ല. വലിയ ജനത്തിരക്കാണ് മിശ്രിഫിൽ ഉള്ള പ്രത്യേക പരിശോധന കേന്ദ്രത്തിൽ അനുഭവപ്പെടുന്നത്.
ഫെബ്രുവരി 27 നോ അതിനു ശേഷമോ രാജ്യത്തെത്തിയ എല്ലാ പ്രവാസികളും പരിശോധനയ്ക്കായി ഇവിടെ എത്തണമെന്നാണ് നിർദേശം. പരിശോധനയ്ക്കെത്തുന്നവർ സിവിൽ ഐഡിയും പാസ്പോർട്ടും നിർബന്ധമായും കരുതിയിരിക്കണമെന്നും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ട വരുത്തിയാൽ പിഴ ശിക്ഷ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
രാവിലെ എട്ട് മുതൽ വൈകിട്ട് ആറു വരെയാണ് പ്രത്യേക മെഡിക്കൽ സെന്‍റെറിന്റെ പ്രവര്‍ത്തനസമയം. ഗവർണേറ്റുകൾ അനുസരിച്ച് പ്രവാസികൾക്ക് പരിശോധനയ്ക്കെത്താൻ പ്രത്യേക തീയതിയും അറിയിച്ചിട്ടുണ്ട്.