ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു. 

0
60

വൈ. എം.സി. എ. കുവൈറ്റ് പ്രമുഖ ചിന്തകനും വാഗ്മിയും, യുവജന നേതാവും, ജെ. എൻ. യു മുൻ ജനറൽ സെക്രട്ടറിയും,  കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു.

സാൽമിയ എൻ. സി. എം. ഹാളിൽ നടന്ന മീറ്റിംഗിൽ പ്രസിഡൻറ് ശ്രീ മാത്യു ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സണ്ണി ആൻഡ്രുസ്, ശ്രീ. രാജു കുറുകവേലിൽ, ശ്രീ. ജോസഫ് എം.എ. എന്നിവർ ആശംസകൾ അറിയിച്ചു.

വൈസ് പ്രസിഡൻറ് ശ്രീ. മാത്യു വർക്കി സ്വാഗതവും, ജനറൽ സെക്രട്ടറി ശ്രീ. പരിമണം മനോജ് നന്ദിയും അറിയിച്ചു.