മെൻസ്റ്റ്ട്രുവൽ കപ്പിനെ കുറിച്ച് – അസ്‌നിയ ആഷ്മിൻ –

മെൻസ്റ്റ്ട്രുവൽ കപ്പിനെ കുറിച്ച് - അസ്‌നിയ ആഷ്മിൻ -

ഞാൻ എൻ്റെ തന്നെ മെൻസ്‌ട്രുവൽ കപ്പ് അനുഭവം പറയാം..
പൊതുവേ വളരെ സെൻസിറ്റീവ് ആയ ചർമ്മം ഉള്ള ആളാണ് ഞാൻ..
വർഷം ഏറ്റവും ചുരുങ്ങിയത് ഒരു 5 ടൈപ്പ് അലർജി റിയാക്ഷൻസ് ഒക്കെ വന്നു കൊണ്ടിരിക്കാറുണ്ട്…
യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാളായത് കൊണ്ട് തന്നെ ഇതിൻ്റെ തോത് കൂടാറും ഉണ്ട്…
ചെറുപ്പത്തിൽ പാഡിനെക്കാളും കൂടുതൽ കോട്ടൺ തുണികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്…
അന്ന് പാഡ് ഞങ്ങളുടെ നാട്ടിൽ അത്യാവശ്യം സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവർ മാത്രമേ ഉപയോഗിക്കറുണ്ടായിരുന്നുള്ളൂ…
അലർജി പ്രശ്നം ഉള്ളത് കൊണ്ട് വളരെ ഹൈജീനിക്ക് ആയ ഒരു കണ്ടീഷനില് മാത്രമേ എനിക്ക് രക്ഷയുണ്ടായിരുന്നുള്ളൂ….
പിന്നീട് പാഡ് ഉപയോഗത്തിലേക്ക് വന്ന സമയത്ത് പിന്നെയും പലതരം അലർജികൾ ഉണ്ടായിട്ടുണ്ട്…
സ്റ്റേഫ്രീയുടെ കോട്ടണി സോഫ്റ്റ് മാത്രമായിരുന്നു എനിക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്ന പാഡ്…
മറ്റു പാഡുകൾ എല്ലാം തന്നെ അലർജി ഉണ്ടാക്കിയിരുന്നു…
ഇൗ ഒരു ശാരീരിക അവസ്ഥ ഉണ്ടായിട്ടും ടാംപൂൺസ്, മെൻസ്‌ട്രുവൽ കപ്പ് ഒന്നും ഉപയോഗിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…
ടാംമ്പൂൺസ് യൂസ് ചെയ്ത ഒരു സുഹൃത്ത് അത് സുഖമില്ലാത്ത ഒരു അവസ്ഥയാണ് എന്ന് പറഞ്ഞിരുന്നു…
പിന്നീട് എൻ്റെ ഏറ്റവും അടുത്ത environment friendly കൂട്ടുകാരിയാണ് കപ്പിൻ്റെ റിവ്യൂ തന്നത്… അവളെനിക്ക് തന്നത് അത്ര പോസിറ്റിവ് എനർജി ആയിരുന്നു..
അപ്പോ തന്നെ ഓർഡർ ചെയ്ത് 2 ദിവസം കൊണ്ട് കപ്പ് ഡെലിവറി കിട്ടി…
ആദ്യത്തെ ദിവസം ഒരു കിലോമീറ്റർ കപ്പ് ഇൻസെർട്ട് ചെയ്ത് ഞാൻ നടന്നു… ഒരു ഡിസ്കംഫർട്ട് ആദ്യ ദിനം തോന്നുക സ്വാഭാവികമാണ്..
പിറ്റേന്ന് രണ്ടാം ദിനം രാവിലെ 6 മണിക്ക് എണീറ്റ ഞാൻ ഉള്ളിൽ കപ്പ് ഫീൽ ചെയ്യാത്തത് കാരണം വളരെ പാനിക്ക് ആയി കരഞ്ഞു നിലവിളിച്ച് വലിയ സീൻ ആക്കിയിട്ടുണ്ട്…. സംഭവ സ്ഥലത്ത് എൻ്റെ കാമുകൻ ഉണ്ടായത് കൊണ്ട് പാനിക് അറ്റാക്ക് ഉണ്ടായില്ല എന്ന് മാത്രമല്ല ഫീമെയിൽ അനാട്ടമി പറഞ്ഞു മനസ്സിലാക്കി തന്നു… മുകളിലേക്ക് പോകാനുള്ള ഒരു വഴിയും ഇല്ല എന്ന് കൃത്യമായി പറഞ്ഞു തരികയും ചെയ്തു… ഞാൻ ഭയന്നത് ഇത് എൻ്റെ വൻകുടൽ,ചെറുകുടൽ ഒക്കെ കടന്ന് വേറെ വല്ല ഇടത്തും ആണെന്നാണ്…
ഇത് പറഞ്ഞ് പലപ്പോഴും ഞാൻ സുഹൃത്തുക്കളുടെ കൂട്ട കൊലപാതകത്തിനു ഇര ആവാറുണ്ട്…😁
പിന്നീടുള്ള പീരിയഡ് സ്വർഗതുല്യമായ അനുഭവമാണ് എനിക്ക് ഉണ്ടാക്കിയത്…
പീരിയഡ്‌ ആണെന്ന് മറന്ന് പോകാറുണ്ട്.., മണിക്കൂറുകളോളം ഡാൻസ് ചെയ്യുക..,നീന്തുക.., റൈഡിംഗ് ഇതൊക്കെ ഞാൻ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് നിസാരമായി ചെയ്യുന്നു…
വാങ്ങിയ കപ്പിൻ്റെ കളർ ഒരു ” മജെ” ഉണ്ടാരുന്നില്ലാത്തത് കൊണ്ട് നല്ലൊരു കളർ ഒരെണ്ണം വാങ്ങിച്ച്…
അഭിമാനപൂർവം പറയാം..
എൻ്റെ വീട്ടിലേ സ്ത്രീകൾ എല്ലാവരും കപ്പ് ഉപയോഗിക്കുന്നു…. അവരെ ബോധവൽകരിക്കുക എന്നത് അത്ര എളുപ്പം ആയിരുന്നില്ല എന്നാല് എന്നെ കൂടെ അതിശയിപ്പിച്ച് അവരും കപ്പ്‌ ക്യാമ്പയിൻ ഭാഗമാണ് ഇന്ന്…
പെൺസുഹൃത്തുക്കളുടെ ബർത്ത്ഡേ.. സ്പെഷ്യൽ ഡെ..ഒക്കെ വരുമ്പോ ഞാൻ അവർക്ക് കൊടുക്കുന്നത് മെൻസ്‌ട്രുവൽ കപ്പ് ആണ്…
ഇതിൽ പുരുഷന്മാർക്ക് റോൾ ഇല്ല എന്ന് കരുതരുത്…
മുകളിൽ പറഞ്ഞ എൻ്റെ കാമുകനെ നോക്കൂ…എത്ര സുന്ദരമായിട്ടാണ് അവൻ ആ സിറ്റുവേഷൻ കൈകാര്യം ചെയ്തത്…
ഇത് പോലെ കപ്പ് ഉപയോഗിക്കാൻ പേടിയാണ് എന്ന് പറഞ്ഞ എൻ്റെ മറ്റൊരു സുഹൃത്തിന് അവളുടെ കാമുകൻ ആണ് ബോധവത്ക്കരണം നടത്തിയത്…
ഇങ്ങനോക്കെ പുരുഷന്മാർ ഇതിൻ്റെ ഭാഗമാണ്…
അപ്പോ ഞങ്ങള് ഇതിലൊന്നും ഭാഗമല്ല എന്ന് പറയുന്നത് നിങ്ങൾ ലീഡ് ചെയ്യുന്ന ലൈഫിന്റെ ക്വാളിറ്റി ബന്ധപ്പെട്ട മാറ്റർ ആണ്…
കപ്പ് ഉപയോഗിക്കുന്ന സമയം പാന്റി ലൈനർ,അത് പോലെ ഇത്തരം ക്ലോസറ്റിൽ വീഴുന്ന അവസ്ഥയെ പ്രിവന്റ് ചെയ്യാൻ മറ്റൊരു കപ്പ് കയ്യിൽ വെക്കുകയോ ഒരു പാഡ് കരുതുകയോ ആവാം..വീട്ടിൽ ഇരിക്കുമ്പോൾ ആവശ്യമില്ല എങ്കിലും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അത് ഉപകാരപ്പെടും….
NB: hygienic ആയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്…