എം.ഇ.എസ് കുവൈത്ത് ചാപ്റ്റര്‍ കുട്ടികൾക്കായി ഓണ്‍ലൈന്‍ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
43

കുവൈത്ത് സിറ്റി : കുവൈത്ത് എം.ഇ.എസിന്‍റെ നേതൃത്വത്തില്‍ ഗള്‍ഫിലെ ഏഴാംതരം മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഓണ്‍ലൈന്‍ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘അസാധ്യമായതും സാധ്യമാണ്’ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനും സീനിയര്‍ ശാസ്ത്രഞ്ജനുമായ ഡോ: എസ്.നീലാമണി നയിക്കുന്ന പഠന ക്ലാസ്സില്‍ ജീവതത്തിലെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുവാന്‍ സാധിക്കും, സർഗ്ഗാത്മകത വികസിപ്പിക്കാനുള്ള മികച്ച വഴികൾ,ജീവതത്തിലെ അസാധ്യമായ ലക്ഷ്യങ്ങൾ എങ്ങനെ മറികടക്കും തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ്‌ 13 വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് സൂമില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ 96093553,99827543,97894854 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ഇല്ലെങ്കിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്,
https://forms.gle/AX4DUBuggEXq9xPE7