‘ബദറിൻ്റെ സന്ദേശം’ പരിപാടി നടത്തി

0
24

ഇന്ത്യൻ മുസ്‌ലിം അസോസിയേഷന്റെ (ഐ.എം.എ) ഘടകമായ കർണാടക മുസ്‌ലിം വെൽഫെയർ അസോസിയേഷൻ (കെ.എം.ഡബ്ല്യു.എ)  കന്നഡ ഭാഷയിൽ ബദറിന്റെ സന്ദേശത്തെക്കുറിച്ച് ഓൺലൈൻ പ്രോഗ്രാം നടത്തി. സൂം വഴി നടത്തിയ പരിപാടിയിൽ ഇന്ത്യയിൽ നിന്നും കുവൈത്തിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു.

ഐ.എം.എ വൈസ് പ്രസിഡന്റ് ബി.എസ്. ഷറഫുദ്ദീൻ  പവർ പോയിന്റ് അവതരണം നടത്തി.  ബദർ അർത്ഥാന്തരങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദമായി ക്ലാസെടുത്തു. ഈ വിഷയത്തിൽ പ്രേക്ഷകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി.കർണാടക മുസ്‌ലിം വെൽഫെയർ അസോസിയേഷൻ (കെഎംഡബ്ല്യുഎ) പ്രതിവർഷം ഇത്തരം നിരവധി പരിപാടികൾ സംഘടിപ്പിക്കാറുുണ്ട്

‘.കെ‌എം‌ഡബ്ല്യുഎയുടെ ആമുഖം കെ‌എം‌ഡബ്ല്യുഎ പ്രസിഡന്റ് അബ്ദുൽ നാസർ ഖാൻ ആമുഖപ്രഭാഷണം നടത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ 3 പേർക്ക് ഫാഹിമുദ്ദീൻ ഷരീഫ് സമ്മാന വിതരണം നടത്തി .-കെ.എം.ഡബ്ല്യു.എ, വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഖുർആനിലെ ഏതാനും വാക്യങ്ങൾ പാരായണം ചെയ്താണ് പരിപാടി ആരംഭിച്ചത്.