പെലെയ്‌ക്കൊപ്പം ഗോൾ ക്ലബ്ബിൽ കയറി ലയണൽ മെസി

0
13

ലോക ഫുട്ബോൾ ഇതിഹാസം പെലെയ്‌ക്കൊപ്പം ഗോൾ ക്ലബ്ബിൽ കയറി ലയണൽ മെസി. ഒറ്റ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന പെലെയുടെ നേട്ടത്തിനൊപ്പമാണ് ബാഴ്‌സലോണ ക്യാപ്‌റ്റൻ എത്തിയത്. 665 കളി കളിലൂടെ ബ്രസീൽ ടീമായ സാന്റോസിനായി പെലെ നേടിയത് 643 ഗോൾ. അൽപംകൂടെ കഷ്ടപ്പെട്ട് 748 കളികളിൽ നിന്നാണ് മെസ്സി ആ നേട്ടത്തിനരികെ എത്തിയത്. സ്‌പാനിഷ്‌ ലീഗിൽ വലെൻസിയക്കെതിരെ ഗോൾ ലക്ഷ്യം കണ്ടതോടെ മെസിയും ബാഴ്‌സക്കായി 643 ഗോളുകൾ വലയിലാക്കി.
പെലെ 15–-ാംവയസ്സിലും, മെസ്സി പതിനേഴാം വയസ്സിലാണ് ബൂട്ട് അണിയുന്നത്. 1956 മുതൽ 1974 വരെ സാന്റോസിനായി പന്തുതട്ടി പെലെ. ആകെ 19 സീസണുകൾ. ആറു‌ ബ്രസീൽ ലീഗ്‌, രണ്ട്‌ കോപ ലിബർട്ടഡോർസ്‌ എന്നീ കിരീടങ്ങളെല്ലാം ചൂടി. 80 വയസ്സായി ഇപ്പോൾ ബ്രസീൽ ഇതിഹാസത്തിന്‌. നാലു‌ ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ 34 കിരീടങ്ങളാണ്‌ ബാഴ്‌സയ്‌ക്കൊപ്പം മെസി ചൂടിയത്‌. ‌സ്‌പാനിഷ്‌ ലീഗിൽ 498 കളികളിൽ 450 ഗോളായി അർജന്റീനക്കാരന്‌.