കുവൈത്തിൽ രാത്രി വൈകിയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
40

കുവൈത്ത് സിറ്റി: കുവൈത്തിൽ രാത്രി വൈകിയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി ദേശീയ വാർത്താ ഏജൻസിയായ കുനയോട് പറഞ്ഞു, മഴയ്ക്കൊപ്പം നേരിയതോതിൽ ഇടിമിന്നലിനും സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത കൂടുകയും കടൽ തിരമാലകൾ 7 അടിയിലധികം ഉയരുകയും ചെയ്യും, ഇത് ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി