ഖൈത്താൻ മെട്രോ ഫാർമസി ഉദ്ഘാടനം ചെയ്തു

0
28

 

കുവൈറ്റിലെ ആതുരശുശ്രൂഷാരംഗത്ത് വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യമുള്ള  മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ഫാർമസി ഖൈത്താനിൽ  പ്രവർത്തനമാരംഭിച്ചു.മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഖൈത്താൻ ബ്രാഞ്ചിന്റെ ഉദ്ഘാടനതോടനുബന്ധിച്ചാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ആറാമത്തെ ഫാർമസി ഉദ്ഘാടനംചെയ്തത്

ഫാർമസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഖൈത്താൻ മെട്രോ ഫാർമസിയിലും  മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫർവാനിയ, സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിലുള്ള ഫാർമസികളിലും ഓഫർ ലഭ്യമാക്കിയിട്ടുണ്ടെന്നു മാനേജ്മെന്റ് അറിയിച്ചു.

ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുവൈറ്റിലെ മറ്റു വിവിധ രാജ്യങ്ങളിലെ സ്ഥാനപതി ഡിപ്ലോമാറ്റുകൾ, ബിസിനസുകാർ, ഐബിപിസി അംഗങ്ങൾ,എബിസികെ അംഗങ്ങൾ, കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ കൂടാതെ ആയിരങ്ങൾ പരിപാടിക്ക് സാക്ഷിയായി.