കുവൈത്ത് എയർവേയ്സ് ഫ്ലൈറ്റിൽവച്ച് പ്രവാസി യുവതി പ്രസവിച്ചു

0
21

കുവൈത്ത് സിറ്റി: ട്വിറ്റർ ഇൻസ്റ്റാഗ്രാമ് സ്‌നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഒരു നവജാത ശിശുവിൻ്റെ ചിത്രം പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് ആകാശയാത്രക്കിടെ ഫിലിപ്പീൻസ് യുവതിക്ക് കുഞ്ഞ് ജനിച്ചത്.

മനിലയിലേക്ക് പോകുന്ന കുവൈറ്റ് എയർവേയ്‌സ് വിമാനത്തിലാണ് യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഒമ്പതര മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിക്കിടെ വന്ന അടിയന്തിര സാഹചര്യം കാബിൻ ക്രൂ മികച്ച രീതിയിൽ കൈകാര്യം ചെയ്തു.സംഭവത്തിൽ ഇടപെട്ട ഫ്‌ളൈറ്റ് ക്രൂവിന്റെ പ്രൊഫഷണലിസത്തെ വിമാനത്തിലെ യാത്രക്കാർ പ്രശംസിച്ചു.